കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ ഏത് വിധേനയും സമാധാനിപ്പിക്കുവാനാണ് ഏതൊരമ്മയും ശ്രമിക്കുന്നത്. അവരുടെ ഇഷ്ടപ്പെട്ട കളിപ്പാട്ടം കൈയില്‍ കൊടുക്കുക, പുറത്തേക്കിറങ്ങി കാക്കയെയും പൂച്ചയെയും കാണിക്കുക അങ്ങനെ എന്തൊക്കെ കാര്യങ്ങളാണ് അനുനയിപ്പിക്കുവാനായി ചെയ്യുന്നത്.
എന്നാല്‍ വളരെ വ്യത്യസ്തമായ രീതിയിലാണ് അമേരിക്കയിലെ സാന്‍ ബര്ണാർഡിനൊയിൽ ഒരമ്മ തന്റെ കുഞ്ഞിന്റെ കരച്ചില് നിര്‍ത്താന്‍ ശ്രമിച്ചിരിക്കുന്നത്.
റിയാൽറ്റോയിലൂടെ യുവതി വാഹനമോടിച്ച സമയത്ത് കുട്ടി കരഞ്ഞതിനാല്‍ വാഹനം നിര്‍ത്തിയതിന് ശേഷം കരച്ചില് നിര്‍ത്താനായി കുട്ടിയ്ക്ക് മദ്യം നല്‍കുകയായിരുന്നു.
കുഞ്ഞിന് സുഖമില്ലാത്തതിനാല്‍ ആശുപത്രിയെത്തിച്ചപ്പോഴാണ് കുട്ടിയ്ക്ക് മദ്യം നല്കിയ വിവരം പുറത്താകുന്നത്. തുടർന്ന് യുവതിയെ പിടികൂടുകയായിരുന്നു.
സംഭവം പുറത്തായതോടെ യുവതിയെ വെസ്റ്റ് വാലി ഡെറ്റെന്ഷന് സെന്റർ 60,000ഡോളര്‍ ബോണ്ടിന് തടവിലാക്കിയിരിക്കുകയാണ്. കുട്ടിയുടെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.