മാതാപിതാക്കൾ വഴക്കടിച്ചാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെ ആയിരിക്കും. പല സ്ഥലത്തും ദന്പതികൾ തമ്മിൽ വഴക്കിടുന്പോൾ ആ ദേഷ്യം കുട്ടികൾക്ക് മേൽ തീർക്കാറുമുണ്ട്. അത്തരത്തലൊരു വാർത്തയാണ് ചൈനയിൽ നിന്നും വരുന്നത്.
മധ്യ ചൈനയിലെ ഒരു സ്ത്രീ അവരുടെ ഭർത്താവുമായി വഴക്കിട്ടശേഷം കുഞ്ഞുങ്ങളെ തങ്ങൾ താമസിക്കുന്ന 23 ാം നിലയിലെ ഫ്ലാറ്റിന്റെ പുറത്തുള്ള എസി യൂണിറ്റു മുകളിൽ കൊണ്ടിരുത്തി. യാതൊരു സുരക്ഷയുമില്ലാതെയാണ് അവർ കുട്ടികളെ അങ്ങനെ ഇരുത്തിയത്. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസിയാണ് നാട്ടുകാരോട് ഇക്കാര്യം അറിയിച്ചത്.
കൂട്ടത്തിലൊരാൾ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് സ്ത്രീയെ വിമർശിച്ച് രംഗത്തെത്തിയത്. കുഞ്ഞുങ്ങൾക്ക് മേലുള്ള ഉപദ്രവും കുറ്റകരമാണ് ഈ സ്ത്രീക്ക് ശിക്ഷ വാങ്ങിക്കൊടുക്കണമെന്നാണ് പലരും കമന്റ് ചെയ്തത്.