മാഡിസണ്‍(ഷിക്കാഗോ): പതിനാലു വയസുള്ള മകൾക്ക് പ്രമേഹ ചികിത്സ നൽകാതെ മരിക്കാനിടയായ സംഭവത്തിൽ മാതാവിനെ ഏഴുവർഷത്തേക്ക് ശിക്ഷിച്ചു കോടതി ഉത്തരവായി.
ആംബർ ഹാംഷെയറി(41)നെയാണ് ജഡ്ജി കെയ്ൽ താപു ഏഴുവർഷത്തേക്ക് ശിക്ഷിച്ചത്. മേയ് 11 ചൊവ്വാഴ്ചയായിരുന്നു ശിക്ഷ നടപ്പിലാക്കിയത്.
2018 നവംബർ മൂന്നായിരുന്നു പതിനാലുകാരിയായ എമിലി ഹാംഷെയർ പ്രമേഹരോഗത്തിന് ചികിത്സാ ലഭിക്കാത്തതിനെ തുടർന്ന് മരണപ്പെട്ടത്. മാതാവ് കുറ്റക്കാരിയാണെന്ന് 2020 ഒക്ടോബറിൽ ജൂറി കണ്ടെത്തിയിരുന്നു.
മാഡിസണ്‍ കൗണ്ടി സ്റ്റേറ്റ്സ് അറ്റോർണി 14 വർഷത്തെ ശിക്കയ്ക്കാണ് അപേക്ഷിച്ചതെങ്കിലും മറ്റു കുട്ടികളെ സംരക്ഷിക്കേണ്ടതുള്ളതിനാൽ പ്രൊബേഷൻ നൽകി വീട്ടിൽ കഴിയണമെന്ന് പ്രതിഭാഗം അറ്റോർണിയും കോടതിയോട് ആവശ്യപ്പെട്ടു.
പ്രോസിക്യൂഷൻ സാക്ഷികളെ ഡിറ്റക്റ്റീവ് മൈക്കിൾ, ചൈൽഡ് പ്രൊട്ടക്ഷൻ സർവീസ് ഇൻവെസ്റ്റിഗേറ്റർ ലിൻഡ്സി, ഡോ. ആൻഡ്രിയ(പ്രീഡിയാട്രിക് എൻഡോ ക്രിനോളജിസ്റ്റ്) എന്നിവരെ കോടതി വിസ്തരിച്ചിരുന്നു.
എമിലിക്ക് പ്രമേഹത്തിന് ചികിത്സ ആവശ്യമാണെന്നും അമ്മയ്ക്ക് അറിയാമായിരുന്നിട്ടും കുടുംബാംഗങ്ങളിൽ നിന്നും, സ്കൂൾ ടീച്ചർമാരിൽനിന്നും ഭർത്താവിൽനിന്നുപോലും ഈ രഹസ്യം അവർ വെളിപ്പെടുത്തിയില്ല.
്മാതാവ് എന്തുകൊണ്ട് കുട്ടിയെ ചികിത്സിച്ചില്ല എന്നതിന് പ്രതിഭാഗം ശക്തമായ കാരണങ്ങൾ നിരത്തി. കുട്ടിക്ക് പ്രമേഹരോഗമാണെന്നറിഞ്ഞത് തന്റെ മുത്തശ്ശിയുടെ മരണസമയത്തായിരുന്നുവെന്നത് അവരെ മാനസികമായി തളർത്തിയിരുന്നുവെന്നും അറ്റോർണി ന്യായീകരിച്ചു.