അഫ്സൽപുർ (കർണാടക): ക്ഷേത്ര ഭണ്ഡാരത്തിൽനിന്നു ലഭിച്ച 20 രൂപാ നോട്ടിലെ കുറിപ്പു കണ്ട് അന്പരന്നിരിക്കുകയാണ് ആളുകൾ. “എന്റെ അമ്മായിഅമ്മ എത്രയും വേഗം മരിക്കട്ടെ’ എന്നായിരുന്നു നോട്ടിൽ പേനകൊണ്ട് കുറിച്ചിരുന്നത്. കർണാടകയിലെ അഫ്സൽപുർ താലൂക്കിൽ ഘട്ടരാഗി ഗ്രാമത്തിലുള്ള ഭാഗ്യവന്തി ദേവി ക്ഷേത്രഭണ്ഡാരത്തിൽനിന്നാണു വിചിത്രമായ പ്രാർഥനയോടു കൂടിയ നോട്ട് കണ്ടത്.
അമ്മായിഅമ്മയുടെ മരണം ആഗ്രഹിച്ച് ഏതോ യുവതിയാകാം സ്വന്തം കൈപ്പടയിൽ എഴുതി നോട്ട് ഭണ്ഡാരത്തിൽ നിക്ഷേപിച്ചതെന്നാണു നിഗമനം. ഭാണ്ഡാരത്തിൽ ഭക്തർ സമർപ്പിച്ച സംഭാവനകൾ എണ്ണുന്നതിനിടയിലാണ് ഈ നോട്ട് ക്ഷേത്രം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ ഇതിന്റെ വാർത്ത വന്നതോടെ നോട്ട് വൈറലായി.