മദർസ് ഡേ…. അമ്മമാരുടെ ദിവസം… അമ്മമാർക്ക് അങ്ങനെയൊരു ദിവസമുണ്ടോ.. എന്നും അമ്മമാരുടെ ദിവസമാണ്. മാതാ പിതാ ഗുരു ദൈവം എന്ന് പറയുമ്പോൾ..
അമ്മയിൽ നിന്നാണ് എല്ലാം തുടങ്ങുന്നത്. എന്റെ ജീവിതത്തിൽ അമ്മയുടെ സാന്നിധ്യം ഏറ്റവും കൂടുതൽ വേണ്ടിയിരുന്ന അവസരത്തിലാണ് കാൻസറിന്റെ പിടിയിൽ അമ്മയുടെ ജീവൻ നഷ്ടപ്പെടുന്നത്.
കഠിനമായ വഴികളിലൂടെ ഞാൻ നടന്ന് നീങ്ങുമ്പോൾ ആ നെഞ്ചിൽ ഒന്ന് ചേർന്നിരിക്കാൻ. അമ്മയുടെ തലോടൽ ഒന്നേൽക്കാൻ മനസിലെ വിഷമങ്ങൾ പറഞ്ഞ് തീർക്കാൻ ഒന്ന് പൊട്ടിക്കരയാൻ അമ്മയുണ്ടായിരുന്നില്ല.
അമ്മ ഇല്ലാതെ വരുമ്പോഴാണ് ആ ശൂന്യത എത്രത്തോളം വലുതാണെന്നറിയുന്നത്. അമ്മയല്ലാതൊരു ദൈവമില്ല.. അമ്മയുടെ ത്യാഗത്തോളം വലുതൊന്നുമില്ല..
അമ്മയെ ഓർക്കാതെ ഒരു നിമിഷം എന്റെ ജീവിതത്തിൽ കടന്നുപോവുന്നില്ല. –സീമ ജി. നായർ