പ്രായമായ അമ്മമാരോട് മക്കള്‍ കാണിക്കുന്ന ക്രൂരതയുടെ കഥകള്‍ നാം ദിനംപ്രതി കേള്‍ക്കാറുണ്ട്. എന്നാല്‍ ഒരു അമ്മ തന്റെ പിഞ്ചു കുഞ്ഞിനോടു കാണിച്ച ക്രൂരതയുടെ കഥയാണ് തായ്‌ലന്‍ഡില്‍ നിന്നും പുറത്തുവരുന്നത്. അനുസരണക്കേട് കാട്ടിയ ആണ്‍കുട്ടിയെ അമ്മ പ്ലാസ്റ്റിക് ചരടില്‍ മാര്‍ക്കറ്റില്‍ കെട്ടിയിടുന്നതിന്റെ രംഗങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
ബാങ്കോക്കിലെ നോന്ത്ബുരി പ്രവിശ്യയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കുട്ടിയുടെ തലയില്‍ ചവിട്ടിപ്പിടിച്ച അമ്മ കുട്ടിയുടെ നടുവ് വളച്ചു നിര്‍ത്തി കൈയും കൈലും സഹിതം പ്ലാസ്റ്റിക് ചരടുകൊണ്ട് കൂട്ടിക്കെട്ടുകയായിരുന്നു.അഞ്ചു വയസു പ്രായം തോന്നിക്കുന്ന കുട്ടി തനിക്ക് ശ്വാസം മുട്ടുന്നെന്ന് വിളിച്ചുപറഞ്ഞെങ്കിലും അമ്മ മൈന്‍ഡ് ചെയ്തില്ല.ഒടുവില്‍ ഏതാനും മിനിറ്റുകള്‍ക്കു ശേഷം ശിക്ഷ മതിയായെന്ന് അമ്മയ്ക്കു തോന്നിയതോടെ കുട്ടിയെ കെട്ടഴിച്ചു വിടുകയായിരുന്നു. ആ വഴിയേ പോയവരെല്ലാം ഈ രംഗങ്ങള്‍ കണ്ട് അമ്പരക്കുകയും ചെയ്തു.
ഈ വീഡിയോ പകര്‍ത്തിയയാള്‍ ഇത് തായ് അതോറിറ്റികള്‍ക്കു കൈമാറി. കുട്ടിയുടെ അമ്മയായ വനിതയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധമാണുയരുന്നത്.ഈ അമ്മയ്ക്ക് ഹൃദയമില്ലെന്നും ഇവരെ പിടികൂടാന്‍ വീഡിയോ പ്രചരിപ്പിക്കണമെന്നുമാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇവരെ പോലീസും തിരയുന്നുണ്ട്. അമ്മയുടെ ശിക്ഷയില്‍ നിന്നും മോചിതനായ കുട്ടി സന്തോഷവാനായാണ് മടങ്ങിയത്.