ഒറ്റപ്രസവത്തിൽ ഒന്പതു കുട്ടികൾക്ക് ജന്മം നൽകി മാലി യുവതി ഹാലിമ സിസ്സെ റിക്കാർഡ് ഇട്ടിരുന്നു. കഴിഞ്ഞ മാസമായിരുന്നു റിക്കാർഡിട്ട പ്രസവം നടന്നത്. എന്നാൽ കേവലം ഒരു മാസം മാത്രമായിരുന്നു ഹാലിമയുടെ റിക്കാർഡിന്റെ ആയുസ്.
ഒറ്റ പ്രസവത്തിലൂടെ പത്ത് കുട്ടികൾക്ക് ജന്മം നൽകി ഹാലിമയുടെ റിക്കാർഡ് പൊട്ടിച്ചിരിക്കുകയാണ് സൗത്ത് ആഫ്രിക്കകാരിയായ ഗോസിയമെ തമാര എന്ന യുവതി.
37-കാരിയായ ഗോസിയമെ 7 ആൺകുട്ടികൾക്കും മൂന്ന് പെൺകുട്ടികൾക്കുമാണ് ജന്മം നൽകിയിരിക്കുന്നത്. നേരത്തെ തന്നെ ഇരട്ടക്കുട്ടികളുടെ അമ്മയുമാണ് ഇവർ. ജൂൺ ഏഴിനായിരുന്നു പ്രസവം.
സിസേറിയനിലൂടെയാണ് 10 കുട്ടികളെയും പുറത്തെടുത്തത്. അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നു വളരെയധികം വികാരാധീനനും സന്തോഷവാനുമാണ് താനിപ്പോഴെന്നാണ് കുട്ടികളുടെ പിതാവ് ടെബോഗോ സോറ്റെറ്റ്സി പറയുന്നത്.
‘ഡെക്യുപ്ലെറ്റ്സ്’ എന്നാണ് ഒറ്റപ്രസവത്തിലുണ്ടാകുന്ന 10 കുട്ടികളെ പറയുന്നത്. സ്വാഭാവികമായ ഗർഭധാരണമാണ് ഇതെന്നാണ് ദമ്പതികൾ അവകാശപ്പെടുന്നത്.
സ്കാനിംഗിൽ ആറു കുട്ടികളെ മാത്രമേ ഡോക്ടർമാർ കണ്ടെത്തിയിരുന്നൊള്ളു. പ്രസവം നടന്നപ്പോഴാണ് ഗോസിയമെയുടെ വയറ്റിൽ 10 കുഞ്ഞുങ്ങൾ ഉണ്ടായിരുന്ന കാര്യം ഡോക്ടർമാർ പോലും അറിഞ്ഞത്.
ഇത്രയും കുട്ടികൾകളെ ഉൾക്കൊള്ളാനുള്ള വയർ തനിക്കുണ്ടോ എന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നു.
കുട്ടികളുടെ തല ഒട്ടിപ്പിടിക്കുമോ, വയറുകൾ തമ്മിൽ ചേർന്ന അവസ്ഥയിലായിരിക്കുമോ തുടങ്ങിയ പല സംശയങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഡോക്ടർമാർ തന്നെ ആശ്വസിപ്പിച്ചെന്ന് ഗോസിയമെ പറയുന്നു.
29 ആഴ്ചയായപ്പോഴാണ് ഗൊലിയമെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. മാസം തികയാതെ പ്രസവിച്ചതിനാൽ കുഞ്ഞുങ്ങളുടെ അവസ്ഥ മോശമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
കുഞ്ഞുങ്ങളെ കൈയിലെടുക്കാനുള്ള കാത്തിരിപ്പിലാണ് താനെന്ന് ഗോസയമെ പറയുന്നു.