
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മോട്ടോർ തൊഴിലാളി സംയുക്ത സമര സമിതി പണിമുടക്കും. ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. രാവിലെ ആറു മുതൽ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം തടയുക, ഓട്ടോ- ടാക്സി ചാർജ് വർധിപ്പിക്കുക, പെട്രോളും ഡീസലും ടാക്സി വാഹനങ്ങൾക്ക് സബ്സിഡി നിരക്കിൽ നൽകുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ടുവരിക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.