വാഹനം പറപ്പിച്ചു പോയാൽ രക്ഷപ്പെട്ടുവെന്നു കരുതേണ്ട ! പണി പിറകെ വരും അവറാച്ചാ…മോട്ടോർ വാഹനവകുപ്പിന്‍റെ പരിശോധനയിൽ വാഹനം നിർത്താതെ പോയാൽ എട്ടിന്‍റെ പണി…

കോ​ട്ട​യം: കൂ​ളിം​ഗ് ഫി​ലി​മു​ക​ളും ക​ർ​ട്ട​നു​ക​ളും നീ​ക്കം ചെ​യ്യാ​തെ നി​ര​ത്തി​ലി​റ​ങ്ങി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​നം നി​ർ​ത്താ​തെ ക​ട​ന്നു ക​ള​ഞ്ഞാ​ൽ ര​ക്ഷ​പ്പെ​ട്ടെ​ന്നു ചി​ന്തി​ക്കേ​ണ്ട. പി​ന്നാ​ലെ വ​രും ശി​ക്ഷാ ന​ട​പ​ടി​ക​ൾ.


ഇ-​പോ​സ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ ഫോ​ട്ടോ​യി​ൽ തെ​ളി​വ് ല​ഭി​ക്കു​ന്ന കു​റ്റ​ങ്ങ​ൾ​ക്ക് വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തേ​ണ്ട​തി​ല്ല.

ഓ​പ്പ​റേ​ഷ​ൻ സ്ക്രീ​നി​ൽ കു​റ്റം ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ടാ​ൽ വാഹന ഉ​ട​മ​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ എ​സ്എം​എ​സ് മാ​ത്ര​മേ ല​ഭി​ക്കൂ. ഇ-​ചെ​ല്ലാ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ എ​സ്എം​എ​സ് വ​ഴി​യു​ള്ള പി​ഴ​യാ​ണ​ത്.

ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ച​ത്താ​ല​ത്തി​ലാ​യി​രു​ന്നു മി​ന്ന​ൽ പ​രി​ശോ​ധ​ന. ഇ​ന്ന​ലെ ജി​ല്ല​യി​ൽ ന​ട​ത്തി​യ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ സ്ക്രീ​നി​ൽ 84 വാ​ഹ​ന​ങ്ങ​ളാ​ണ് കു​ടു​ങ്ങി​യ​ത്.

കൂ​ളിം​ഗ് ഫി​ലിം പ​തി​ച്ച 71 വാ​ഹ​ന​ങ്ങ​ളും ക​ർ​ട്ട​നു​ക​ളി​ട്ട 13 വാ​ഹ​ന​ങ്ങ​ളും പി​ടി​ക്ക​പ്പെ​ട്ടു. വാ​ഹ​ന ഉ​ട​മ​ക​ളി​ൽ നി​ന്നും പി​ഴ​യും ഈ​ടാ​ക്കി.
വാ​ഹ​ന​ങ്ങ​ളു​ടെ പിന്നിലെ​യും വ​ശ​ങ്ങ​ളി​ലെ​യും ഗ്ലാ​സു​ക​ൾ കൂ​ളിം​ഗ് ഫി​ലി​മും ക​ർ​ട്ട​നു​മുപ​യോ​ഗി​ച്ച് മ​റ​യ്ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്.

ഇ​സ​ഡ് കാ​റ്റ​ഗ​റി​യു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​ത് ബാ​ധ​ക​മ​ല്ലാ​ത്ത​ത്. യാ​തൊ​രുവി​ധ കൂ​ളിം​ഗ് ഫി​ലി​മു​ക​ളോ വി​ൻ​ഡോ ക​ർ​ട്ട​നു​ക​ളോ പാ​ടി​ല്ലെ​ന്നാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

നി​യ​മ​ലം​ഘ​നം ന​ട​ത്തി​ ആ​ദ്യം പി​ടി​ക്ക​പ്പെ​ട്ടാ​ൽ 250രൂ​പ​യാ​ണ് പി​ഴ ഈ​ടാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ച്ചാ​ൽ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് നീ​ങ്ങും.

മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ആ​ർ​ടി​ഒ ടോ​ജോ എം. ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ആ​റു സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞാ​ണ് പ​രി​ശോ​ധന ന​ട​ത്തി​യ​ത്.

Related posts

Leave a Comment