ഡ്രൈവിംഗ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ കയറിപ്പിടിച്ചെന്ന പരാതിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍(എംവിഐ)ക്ക് സസ്പെന്ഷന്.
പത്തനാപുരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ എ. എസ് വിനോദ്കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ഇയാള്‍ക്കെതിരേ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ഈ മാസം 19നാണ് സംഭവം.
മുഖ്യമന്ത്രി പിണറായി വിജയനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനോദ് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.