ആ പെണ്‍കുട്ടി മൗഗ്ലി ഗേളായിരുന്നില്ല! അവളെ വളര്‍ത്തിയത് കുരങ്ങന്മാരുമായിരുന്നില്ല; സത്യാവസ്ഥ വെളിപ്പെടുത്തി കുട്ടിയെ കണ്ടെത്തിയ സംഘത്തിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍

mowgli-girl.jpg.image.784.410ഉത്തര്‍പ്രദേശിലെ കാതരിയങ്കാട് വന്യജീവി സങ്കേതത്തിലെ കാട്ടില്‍ നിന്ന് തനിച്ചു കഴിയുന്ന ഒരു കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ നിരവധി കഥകളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കുരങ്ങന്മാര്‍ വളര്‍ത്തിയ പെണ്‍കുട്ടി നടക്കുന്നത് നാലുകാലിലാണെന്നും കുരങ്ങന്മാരെപ്പോലെ ശബ്ദിക്കുകയും ചേഷ്ഠകള്‍ കാണിക്കുകയും അടുത്തേക്കു ചെല്ലുന്നവരെ ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കാട്ടില്‍ നിന്നും നഗ്നയായ നിലയിലാണ് അവളെ കണ്ടെത്തിയതെന്നാണ് ആദ്യം വന്ന വാര്‍ത്ത. എന്നാല്‍ സംഭവത്തിലെ സത്യാവസ്ഥ ഇതൊന്നുമല്ലെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്.

രണ്ടുമാസം മുന്‍പ് കടര്‍ന്യാഘട്ട് വന്യജീവിസങ്കേതത്തില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തയിത്. പെണ്‍കുട്ടിയെ കണ്ടെത്തിയ സംഘത്തിലുണ്ടായിരുന്ന ഹെഡ്കോണ്‍സ്റ്റബിള്‍ സര്‍വജീത് യാദവ് ആണ് ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകളെല്ലാം വാസ്തവവിരുദ്ധമാണെന്ന് വ്യക്തമാക്കിയത്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നാണ് യാദവ് പറഞ്ഞത്. തങ്ങള്‍ അവളെ കണ്ടെത്തുന്ന സമയത്ത് അവള്‍ ഉടുപ്പും അടിവസ്ത്രങ്ങളും ധരിച്ചിരുന്നു. വളരെ ക്ഷീണിതയായി കാണപ്പെട്ട അവള്‍ ഞങ്ങളെ കണ്ടതോടെ മാറിപ്പോകുന്നുണ്ടായിരുന്നു. അവിടെയെങ്ങും കുരങ്ങന്മാരും ഉണ്ടായിരുന്നില്ല. കൈകളുടെകൂടി സഹായത്തോടെയാണ് കുട്ടി നടന്നിരുന്നതെന്ന് പറയുന്നതും തെറ്റാണ്. ചിലപ്പോ അവശത കാരണം കൈകളും കൂടി ഉപയോഗിച്ചതാവാം.

ആ പെണ്‍കുട്ടിയെ ഉപേക്ഷിച്ചത് അവളുടെ മാതാപിതാക്കളാണെന്നാണ് കരുതുന്നത്. മാനസിക പ്രശ്‌നമുള്ള പെണ്‍കുട്ടിയായതിനാലായിരിക്കാം മാതാപിതാക്കള്‍ അവളെ ഉപേക്ഷിച്ചു പോയത്. തങ്ങളാരും ഇതുവരെയും ഇങ്ങനെയൊരു കുട്ടിയെ കണ്ടിട്ടില്ലെന്നാണ് വനം ഉദ്യോഗസ്ഥര്‍ പറയുന്നത്. മൃഗങ്ങളുടെ സുരക്ഷിതത്വം പരിഗണിച്ച് നൂറോളം കാമറകള്‍ വനത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ആ പെണ്‍കുട്ടി കാട്ടിലുണ്ടായിരുന്നെങ്കില്‍ ഏതെങ്കിലും ഒരു കാമറയിലെങ്കിലും അവളുടെ ദൃശ്യങ്ങള്‍ പതിഞ്ഞേനെയെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറായ ജിഹി സിങ് പറയുന്നു.

അഡ്മിറ്റ് ചെയ്തു രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും അവള്‍ കുപ്പിയില്‍ നിന്നും പാല്‍ കുടിക്കാന്‍ പഠിച്ചുവെന്നും ബിസ്‌ക്കറ്റും ചോറും കറിയുമൊക്കെ കഴിക്കുന്നുണ്ടെന്നും അസിസ്റ്റന്‍ഡ് നഴ്സിങ് സൂപ്രണ്ടന്റ് മധു ബല്ല പറഞ്ഞു.  ഇപ്പോള്‍ വിശക്കുമ്പോള്‍ ആംഗ്യത്തിലൂടെയും ദാഹിക്കുമ്പോള്‍ ഗ്ലാസ് നിലത്തേക്കെറിഞ്ഞും അവള്‍ തന്റെ ആവശ്യങ്ങള്‍ അറിയിക്കുന്നുണ്ട്. ബഹ്റായ്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ ശനിയാഴ്ച മാനസിക വൈകല്യം നേരിടുന്നവര്‍ക്കുള്ള ലക്നൗവിലെ നിര്‍വാണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

https://youtu.be/7aqjkNqvkdU

Related posts