അ​ന്ന​പൂ​ര്‍​ണ കൊ​ടു​മു​ടി​യി​ല്‍ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ കാ​ണാ​താ​യ അ​നു​രാ​ഗ് മാ​ലു ആ​ശു​പ​ത്രി​യി​ല്‍ !

നേ​പ്പാ​ളി​ലെ അ​ന്ന​പൂ​ര്‍​ണ കൊ​ടു​മു​ടി ക​യ​റു​ന്ന​തി​നി​ടെ കാ​ണാ​താ​യ ഇ​ന്ത്യ​ന്‍ പ​ര്‍​വ​താ​രോ​ഹ​ക​ന്‍ അ​നു​രാ​ഗ് മാ​ലു​വി​നെ​യും ജീ​വ​നോ​ടെ ക​ണ്ടെ​ത്തി.

സ​മാ​ന​മാ​യ നി​ല​യി​ല്‍ കാ​ണാ​താ​യ മ​റ്റു ഇ​ന്ത്യ​ന്‍ പ​ര്‍​വ​താ​രോ​ഹ​ക​രാ​യ ബ​ല്‍​ജീ​ത് കൗ​റി​നെ​യും അ​ര്‍​ജു​ന്‍ വാ​ജ്‌​പേ​യി​യെ​യും ക​ഴി​ഞ്ഞ ദി​വ​സം ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​നു​രാ​ഗ് മാ​ലു ജീ​വ​നോ​ടെ ഉ​ണ്ടെ​ന്നും ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്നും സ​ഹോ​ദ​ര​ന്‍ സു​ധീ​ര്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സു​ധീ​ര്‍ അ​ന്ന​പൂ​ര്‍​ണ കൊ​ടു​മു​ടി ക​യ​റാ​ന്‍ തു​ട​ങ്ങി​യ​ത്. ഏ​പ്രി​ല്‍ 17ന് 6000 ​മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ വ​ച്ച് താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കൊ​ടു​മു​ടി കീ​ഴ​ട​ക്കി തി​രി​ച്ചി​റ​ങ്ങു​മ്പോ​ഴാ​ണ് സം​ഭ​വം.

8000 മീ​റ്റ​റി​ന് മു​ക​ളി​ല്‍ ഉ​യ​ര​മു​ള്ള 14 കൊ​ടു​മു​ടി​ക​ള്‍ കീ​ഴ​ട​ക്കു​ന്ന​തി​നു​ള്ള ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് അ​നു​രാ​ഗ് മാ​ലു അ​ന്ന​പൂ​ര്‍​ണ​യി​ലെ​ത്തി​യ​ത്.

ഏ​ഴു ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​യാ​ണ് ഈ ​കൊ​ടു​മു​ടി​ക​ള്‍. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ആ​ഗോ​ള ല​ക്ഷ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ര്‍​വ​താ​രോ​ഹ​ണം.

അ​ന്ന​പൂ​ര്‍​ണ കൊ​ടു​മു​ടി ക​യ​റു​ന്ന​തി​നി​ടെ കാ​ണാ​താ​യ അ​ര്‍​ജു​ന്‍ വാ​ജ്‌​പേ​യി​യെ​യും ബ​ല്‍​ജീ​ത് കൗ​റി​നെ​യും ഹെ​ലി​കോ​പ്റ്റ​റി​ല്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ക​ട​ല്‍​നി​ര​പ്പി​ല്‍ നി​ന്ന് 8091 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന അ​ന്ന​പൂ​ര്‍​ണ ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള പ​ത്താ​മ​ത്തെ കൊ​ടു​മു​ടി​യാ​ണ്.

Related posts

Leave a Comment