ലണ്ടന്: ഈ സീസണില് ഇംഗ്ലീഷ് പ്രീമിയര് ലീഗ് ഫുട്ബോള് ഫിക്സ്ചര് ചെല്സിക്ക് അനുകൂലമായാണ് തീര്ത്തിരിക്കുന്നതെന്ന് മാഞ്ചസ്റ്റര് യുണൈറ്റഡ് പരിശീലകന് ഹൊസെ മൗറിഞ്ഞോ. ഈ സീസണില് ചെല്സിക്ക് പത്ത് ദിവസത്തിനിടെ മൂന്നു മത്സരങ്ങളാണുള്ളത്. എന്നാല്, മാഞ്ചസ്റ്റര് യുണൈറ്റഡിനും ആഴ്സണലിനും എട്ട് ദിവസത്തിനിടെ മൂന്നും ലിവര്പൂളിനാണെങ്കില് ഏഴു ദിവസത്തിനിടെ മൂന്നു മത്സരവുമാണ് നടക്കുന്നത്. തന്റെ മുന് ക്ലബ്ബിനെതിരേ പരാതി നല്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചെല്സിയുടെ കളിക്കാര്ക്ക് കൂടുതല് ദിവസത്തെ വിശ്രമത്തിനുള്ള അവസരം ഇതുകൊണ്ട് ലഭിക്കുന്നു. നിലവില് പോയിന്റ് നിലയില് ചെല്സിയാണ് ഒന്നാം സ്ഥാനത്ത്. മറ്റ് യൂറോപ്യന് ടൂര്ണമെന്റുകളില് കളിക്കുന്നില്ലാത്തതിനാല് ചെല്സിക്ക് കാര്യങ്ങള് അനുകൂലമായിരിക്കുകയാണ്. മാഞ്ചസ്റ്റര് യുണൈറ്റഡ് ആറാം സ്ഥാനത്താണെങ്കിലും ഇനിയും കിരീടം നേടാനാകുമെന്ന് മൗറീഞ്ഞോ കൂട്ടിച്ചേര്ത്തു.
Related posts
എടാ മിടുക്കൻ കുരങ്ങച്ചാ… ആസ്വദിച്ച് പട്ടം പറത്തുന്ന കുരങ്ങൻ; പിന്നെയും വൈറലായി ആ വീഡിയോ
കോവിഡ് കാലത്ത് സോഷ്യൽ മീഡിയയുടെ ഉപയോഗം ഏറ്റവും കൂടുതലായിരുന്നു. കോവിഡ് മഹാമാരിയിൽ മനസ് തളർന്നിരിക്കുന്ന നമുക്ക് ആശ്വാസം പകർന്നത് ഒരു തരത്തിൽ...എടാ മിടുക്കൻ കുരങ്ങച്ചാ… ആസ്വദിച്ച് പട്ടം പറത്തുന്ന കുരങ്ങൻ; പിന്നെയും വൈറലായി ആ വീഡിയോ

കോവിഡ് കാലത്ത് സോഷ്യൽ മീഡിയയുടെ ഉപയോഗം ഏറ്റവും കൂടുതലായിരുന്നു. കോവിഡ് മഹാമാരിയിൽ മനസ് തളർന്നിരിക്കുന്ന നമുക്ക് ആശ്വാസം പകർന്നത് ഒരു തരത്തിൽ...