ലോകത്തിന്റെ ഫാഷൻ തലസ്ഥാനമായ പാരീസിലെ എലിശല്യം വാർത്തയായിരുന്നു. നഗരത്തിലെ ജനസംഖ്യയേക്കാൾ കൂടുതൽ എലികൾ ഇവിടെയുണ്ടെന്നാണ് കണക്കുകൾ.ഏതു നിലയിലും എലിയെ തുരത്താൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് പാരീസ് ഭരണകൂടം. ഇതിനായി ഇതുവരെ ചെലവഴിച്ചത് 10 കോടി രൂപ.
എലിയുടെ എണ്ണം പെരുകുന്നത് തടയാൻ നഗരം മാലിന്യമുക്തമാക്കുന്നതിനാണ് അധികൃതർ പ്രാധാന്യം നൽകുന്നത്. ഇതിനായി ശുചീകരണ തൊഴിലാളികളുടെ എണ്ണം വർധിപ്പിച്ചുകഴിഞ്ഞു. കൂടാതെ മാലിന്യനിക്ഷേപത്തിനായി പ്രത്യേക ബോക്സുകളും സ്ഥാപിക്കും. ഇവയ്ക്കുള്ളിൽ എലി കടക്കാതെ ശ്രദ്ധിക്കുകയെന്നത് തലവേദന പിടിച്ച പണിയാണെന്ന് തൊഴിലാളികൾ പറയുന്നു.