സന്തോഷം വരുമ്പോള്‍ മനുഷ്യരെല്ലാവരും ചിരിക്കുമെന്നതില്‍ ഒരു സംശയവുമില്ല. പലരും പലരീതിയിലായിരിക്കും ചിരിക്കുന്നത്. പൊട്ടിച്ചിരി, പുഞ്ചിരി തുടങ്ങി ഒട്ടേറെ ചിരികളുണ്ട്. എന്നാല്‍ മൃഗങ്ങളും ചിരിക്കുന്നതിനെപ്പറ്റിയൊന്നു ചിന്തിച്ചുനോക്കിക്കേ… പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ എലികളും ചിരിക്കുമെന്ന കാര്യമാണ് കണ്ടെത്തിയിരിക്കുന്നത്.
പെട്ടിക്കകത്ത് അടച്ച് ഭീതി ജനിപ്പിച്ചും, ഇക്കിളിപ്പെടുത്തിയുമാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ബേണ്‍ യൂണിവേഴ്സിറ്റിയിലെ ശസ്ത്രജ്ഞന്മാര് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ എലികളില്‍ പരീക്ഷിച്ചപ്പോള്‍ ചെവി താഴ്ത്തിയാണ് അവ പ്രതികരിച്ചത്.
ഈ പ്രതികരണം ശരീരത്തില്‍ സന്തോഷം തോന്നുമ്പോള്‍ ഉണ്ടാകുന്ന മാറ്റമാണെന്നാണ് ശാസ്ത്രജ്ഞന്മാര് അവകാശപ്പെടുന്നത്. 15 എലികളെയാണ് ഇതിനായി ഉപയോഗിച്ചത്. എന്തായാലും ചിരി മനുഷ്യരുടെ മാത്രം കുത്തകയല്ലെന്ന് എലികളും തെളിയിച്ചിരിക്കുകയാണ്.