ലോകത്തിൽ 35 ശതമാനം ആളുകൾ മരിക്കുന്നത് വദനാർബുദം അഥവാ ഓറൽ കാൻസർ ബാധിച്ചാണ്. ലോകത്തിലെ മൊത്തം ഓറൽ കാൻസർ രോഗികളുടെ എണ്ണം എടുത്താൽ അതിൽ മൂന്നിലൊന്നു പേർ ഇന്ത്യയിലാണ്.
അതായത് 30 ശതമാനം. ഇത്രയും അപകടകരമായ ഓറൽ കാൻസറിനെക്കുറിച്ച് അധികം പേരും ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം.
ഓറൽ കാൻസറിനെക്കുറിച്ചു ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് എല്ലാവർഷവും ഏപ്രിൽ വായിലെ കാൻസർ അവബോധ മാസമായി ആചരിക്കുന്നത്.
എന്താണ് വായിലെ കാൻസർ?
വായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതിനെ വായിലെ ക്യാൻസർ എന്ന് വിശേഷിപ്പിക്കുന്നു. ചുണ്ടു മുതൽ ടോൺസിൽ (തൊണ്ടയുടെ ഭാഗം) വരെയുള്ള ഭാഗങ്ങളിൽ ഉള്ളതും വായിലെ കാൻസറായാണ് അറിയപ്പെടുന്നത്. പുരുഷന്മാരിലാണ് സ്ത്രീകളിലേക്കാൾ വായിലെ കാൻസർ കൂടുതലായി കാണപ്പെടുന്നത്.
വദനാർബുദം – പ്രധാന കാരണങ്ങൾ
1. പുകയില ഉപയോഗം
• പലവിധത്തിലുള്ള പുകയില /വെറ്റില അടയ്ക്കയുടെ ഉപയോഗം.
• പുകയില വായ്ക്കകത്ത് വയ്ക്കുന്നത്.
• പാൻ വെറ്റിലയുടെയോ അടക്കയുടെയോ കൂടെ ഉപയോഗിക്കുന്നത്.
2. മദ്യപാനം
മദ്യം കാൻസർസാധ്യത കൂട്ടുന്നു.വായിലെ കാൻസർ വരാനുള്ള സാധ്യത മദ്യം ഉപയോഗിക്കുന്നവർക്ക് രണ്ടിരട്ടി കൂടുതലാണ്. മദ്യവും പുകയിലയും ഒരുമിച്ച് ഉപയോഗിക്കുന്നവർക്ക് നാല് മടങ്ങ് കൂടുതലാണ്.
മറ്റു കാരണങ്ങൾ
- മൂർച്ചയുള്ള പല്ലുകൾ/
- അളവ് തെറ്റിയുള്ള വെപ്പ്പല്ലുകൾ.
- HPV( ഹ്യൂമൻ പാപ്പിലോമ വൈറസ്) – 30 വയസിൽ കുറഞ്ഞവരിൽ എച്ച്പിവി അണുബാധ വായിലെ കാൻസർ സാധ്യത കൂട്ടുന്നു
- രോഗപ്രതിരോധ ശക്തി കുറഞ്ഞവർക്കും ജനിതകപരമായി പ്രതിരോധശേഷി കുറഞ്ഞവർക്കും
- റേഡിയോതെറാപ്പി – കീമോതെറാപ്പി എന്നിവ ചെയ്യുന്നവർക്ക്
- അവയവദാനം ചെയ്തവർ
- സൂര്യപ്രകാശം കൂടുതലായി ഏൽക്കുന്നവർ.
വിവരങ്ങൾക്കു കടപ്പാട്:ഡോ. ദീപ്തി റ്റി. ആർ.
ഒാറൽ ഫിസിഷ്യൻ & മാക്സിലോ ഫേഷ്യൽ റേഡിയോളജിസ്റ്റ്, ടുബാക്കോ ഇന്റർവെൻഷൻ ഇനിഷ്യേറ്റീവ് സ്പെഷലിസ്റ്റ്
ഫോൺ – 6238265965