ആർക്കൊക്കെയാണ് വായിലെ കാൻസർ സാധ്യത കൂടുതുന്നത് ?
* 30 വയസിൽ കുറഞ്ഞവരിൽ എച്ച്പിവി -HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്) അണുബാധ വായിലെ കാൻസർ സാധ്യത കൂട്ടുന്നു.
* രോഗപ്രതിരോധ ശക്തി കുറഞ്ഞവർ
* ജനിതകപരമായി പ്രതിരോധശേഷി കുറഞ്ഞവർക്ക്
* റേഡിയോതെറാപ്പി, കീമോതെറാപ്പി എന്നിവ ചെയ്യുന്നവരിൽ
* അവയവദാനം ചെയ്തവർക്ക്
* സൂര്യപ്രകാശം കൂടുതലായി തട്ടുന്നവർ…. തുടങ്ങിയവർക്ക് വായിലെ കാൻസർ സാധ്യത കൂടുതലാണ്.
പൂർവാർബുദ അവസ്ഥകൾ
ല്യൂക്കോപ്ലാക്കിയ (Leukoplakia) – വെള്ളപ്പാട് എന്ന് അർഥം വരുന്ന ഇത് പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പാടുകൾ പ്രധാനമായി 3 തരത്തിൽ കാണുന്നു
1. ല്യൂക്കോപ്ലാക്കിയ (HOMOGENUS LEUKOPLAKIA) തൊലിയിൽ അല്പം തടിച്ചു നിൽക്കുന്ന ഈ പാട് വളരെ നേർമയേറിയതും മിനുമിനുത്തതുമാണ് .
2.സ്പെകിൽഡ് ല്യൂക്കോപ്ലാക്കിയ (SPECKLED LEUKOPLAKIA) കവിളിന്റെ ഉൾഭാഗത്തു വായുടെ രണ്ടു വശങ്ങളിലും പൊടി വിതറിയ പോലുള്ള വെള്ളപ്പാടുകളാണ് ഈ വിധത്തിൽ അറിയപ്പെടുന്നത്. കാൻസറായി മാറാനുള്ള സാധ്യത കൂടുതലാണ്.
3.നോഡുലാർ അൾസറേറ്റഡ് ല്യൂക്കോപ്ലാക്കിയ (NODULAR ULCERATED LEUKOPLAKIA) വെള്ളപ്പാടുകൾക്കിടയിൽ വ്രണവും ചുവന്ന നിറവും ഇടകലർന്നാണ് ഇവ കാണുക. ഇത് കാൻസർ ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ തുടർച്ചയായ പരിശോധന നിരീക്ഷണങ്ങൾക്കായി ഡോക്ടർമാരെ കാണേണ്ടതാണ്.
ഓറൽ സബ്മ്യൂക്കസ് ഫൈബ്രോസിസ്
ഇത് പലപ്പോഴും ഉണ്ടാകുന്നത് പാക്ക്/അടയ്ക്ക/പുകയില എന്നിവയുടെ ഉപയോഗം കൊണ്ടാണ്. ഇവയിൽ അടങ്ങിയിട്ടുള്ള രാസ സംയുക്തങ്ങളാണ് ഓറൽ സബ് മ്യൂക്കസ് ഫൈബ്രോസിസ് എന്ന അവസ്ഥയിലേക്ക് വഴിതെളിക്കുന്നത്. അതിൽ അടങ്ങിയിട്ടുള്ള ചില ആൽക്കലോയിഡിന്റെ ഫലമായാണ് ഈ അവസ്ഥ കണ്ടുവരുന്നത്. ഈ അവസ്ഥയിൽ വായ തുറക്കാനുള്ള ബുദ്ധിമുട്ടും നാവു പുറത്തേക്കുനീട്ടാനുള്ള ബുദ്ധിമുട്ടും കണ്ടുവരുന്നു.
(തുടരും)
ഡോ. ദീപ്തി ടി. ആർ.
സ്പെഷലിസ്റ്റ് ഇൻ ഏർലി കാൻസർ ഡിറ്റക്ഷൻ ആൻഡ് പ്രിവൻഷൻ,
ഓൺ ക്യുർ പ്രിവന്റീവ് ആൻഡ് ഹെൽത്ത് കെയർ സെന്റർ, കണ്ണൂർ.
ഫോൺ – 6238265965