മൗത്ത് വാഷ് ആളുകളുടെ ദിനചര്യയുടെ ഒരു ഭാഗമായി മാറിയിരിക്കുന്നു. ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയതിനാൽ അവ പല്ലുകൾക്കിടയിൽ വൃത്തിയാക്കാനും ദന്തക്ഷയം, മോണ രോഗങ്ങൾ, അല്ലെങ്കിൽ വായ്നാറ്റം എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ കൊല്ലാനും സഹായിക്കുന്നു.
ആളുകൾ സാധാരണയായി രാവിലെ പല്ല് തേച്ചതിന് ശേഷം ഫ്ലൂറൈഡ് കലർന്ന ഈ ദ്രാവകങ്ങൾ ഉപയോഗിച്ച് വായ കഴുകുന്നു. എന്നാൽ ഇത് യഥാർഥത്തിൽ നമ്മുടെ വായുടെ ആരോഗ്യത്തിന് ദോഷകരമാകുമോ?
പല്ല് തേച്ചതിന് ശേഷം മൗത്ത് വാഷ് ഉപയോഗിക്കുന്നതിനെ കുറിച്ച് ആളുകൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഒരു ദന്ത വിദഗ്ധ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ പങ്കിട്ടു. ടൂത്ത് പേസ്റ്റിൽ ഇതിനകം ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ടെന്ന് സൂചിപ്പിച്ച അവർ മൗത്ത് വാഷ് ഉപയോഗിച്ച് കഴുകുന്നത് പല്ലുകൾക്ക് കേടുവരുത്തുമെന്നും വിശദീകരിച്ചു.
സ്മാർട്ട് ഡെൻ്റൽ ആൻഡ് എസ്തറ്റിക്സിന്റെ സ്ഥാപകനായ ഡോ.ഷാദി മനോചെഹ്രി ദന്താരോഗ്യത്തെക്കുറിച്ചുള്ള ഒരു ഇൻസ്റ്റാഗ്രാം വീഡിയോ പങ്കിട്ടു. “പല്ല് തേച്ചതിന് ശേഷം മൗത്ത് വാഷ് ഉപയോഗിക്കരുതെന്നും, നിങ്ങൾ മൗത്ത് വാഷ് ഉപയോഗിക്കുകയാണെങ്കിൽ അത് ആ സംരക്ഷിത ഫ്ലൂറൈഡ് പാളി നീക്കം ചെയ്യുമെന്നും അവർ വിശദീകരിച്ചു’.
ഇവ കൂടാതെ ദിവസം മുഴുവൻ ചോക്ലേറ്റ് കഴിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ കുറച്ച് ടിപ്പുകൾ കൂടി നൽകി. സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ ചോദ്യങ്ങളാണ് വീഡിയോയ്ക്ക് നൽകിയത്. ചിലർ ബ്രഷ് ചെയ്യാനോ മൗത്ത് വാഷ് ഉപയോഗിക്കാനോ ഉള്ള ശരിയായ വഴി ചോദിച്ചു. മറ്റുള്ളവർ നിർദേശങ്ങൾക്ക് നന്ദി പറഞ്ഞു.