വി.ശ്രീകാന്ത്
നമ്മുടെ മനസില്‍ തീവ്രമായ ഒരു ആഗ്രഹം ഉെങ്കില്‍ അത് സാധ്യമാക്കുവാനായി ഈ പ്രപഞ്ചം മുഴുവന്‍ നമ്മുടെ കൂടെ ഉാകുമെന്ന് കുഞ്ചാക്കോ ബോബന് കൊച്ചൗവ്വയിലൂടെ പറയുമ്പോള്‍ അതില്‍ ഒരു ആഗ്രഹ സഫലീകരണത്തിന്റെ നിര്‍വൃതി കാണാനാവും. ഈ വാചകത്തിലൂന്നിയുള്ള കുതിപ്പാണ് കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രം. മുമ്പ് സംവിധാനം ചെയ്ത ചിത്രങ്ങളില്‍ നിന്നും തീര്‍ത്തുംമാറി ജനപ്രിയ ചിത്രത്തിലേക്ക് ചുവടുവെയ്ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം സംവിധായകന് സിദ്ധാര്‍ഥ് ശിവയ്ക്കും മുപ്പതുവര്‍ഷത്തിന് ശേഷം ഉദയ പിക്ച്ചേഴ്സ് എന്ന പ്രമുഖ ബാനര്‍ വീും തിരികെ കൊുവന്നതിന്റെ ചാരിതാര്‍ഥ്യം കുഞ്ചാക്കോ ബോബനും ഈ കൊച്ചു ചിത്രം സമ്മാനിക്കുന്നു. ഒരുവാചകത്തില്‍ നിന്നും ഒരു സിനിമ എന്നതിനപ്പുറത്ത് ഒരുപാട് പേരുടെ ആഗ്രഹങ്ങളുടെ സഫലീകരണമാണ് ഈ ചിത്രം.
പക്ഷേ പൗലോ കൊയ്ലോയുടെ ആല്‍ക്കമിസ്റ്റ് എന്ന നോവലിലെ വാചകം കടമെടുത്ത് സംവിധായകന് അയ്യപ്പദാസിലൂടെ കഥ പറഞ്ഞപ്പോള്‍ ചുവടുമാറ്റത്തിന്റെ അങ്കലാപ്പ് സിനിമയുടെ ഒന്നാം പകുതിയില്‍ നന്നേ നിഴലിച്ചു. ചിത്രത്തിന്റെ മുന്നോട്ടുള്ള ഒഴുക്കില്‍ പതിയെ പതിയെ ചിത്രം താളം കെത്തിയതോടെ കൊച്ചൗവ്വയും അയ്യപ്പദാസും ഇടുക്കിയിലെ നന്മനിറഞ്ഞ ഗ്രാമവും എല്ലാം മനസിലേക്ക് ചെക്കേറാന് തുടങ്ങി.
കൊച്ചൗവ്വയായി കുഞ്ചാക്കോ ബോബനും അയ്യപ്പ ദാസായി നടന് സുധീഷിന്റെ മകന് രുദ്രാക്ഷും ഒന്നിനോടൊന്ന് മികച്ച പ്രകടനം ചിത്രത്തില്‍ പുറത്തെടുത്തപ്പോള്‍ തിരക്കഥയ്ക്ക് ഉായ പാളിച്ചകള്‍ വില്ലന്‍ ഇല്ലാത്ത സിനിമയില്‍ ഇടയ്ക്കിടെ വില്ലനായി രംഗപ്രവേശനം ചെയ്യുന്നു്. ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇഷ്ടമുള്ള സംവിധായകനാണ് സിദ്ധാര്‍ഥ് ശിവ. ആ പതിവ് വലിയ പേരുള്ള ഈ കൊച്ചു ചിത്രത്തിലും സംവിധായകന് ആവര്‍ത്തിക്കുന്നു്. വിമാനത്തില്‍ കയറാന്‍ നീന്തല്‍ പഠിക്കുന്നതെന്തിനാണെന്ന ചോദ്യം അയ്യപ്പദാസ് ചോദിക്കുമ്പോള്‍ പരിമിതമായ അറിവുകളെ കൂട്ടുപിടിച്ച് നാട്ടിന്‍പുറത്തുകാരന്റെ നിഷ്കളങ്കതയില്‍ നിന്നും കൊച്ചൗവ്വ അതിന് ഉത്തരം നല്കുന്നു. ചുരുക്കത്തില്‍ ആ നാട്ടിലെ പൗലോ കൊയ്ലോ ആണ് കൊച്ചൗവ്വ എന്നു പറയാം.
അയ്യപ്പദാസിന്റെ അമ്മയായി മുത്തുമണിയും അച്ഛനായി കിഷോറും വേഷമിടുമ്പോള്‍ മുത്തശ്ശനും മുത്തശ്ശിയുമായി നെടുമുടി വേണുവും കെപിഎസി ലളിതയും കാമ്പുള്ള കഥാപാത്രങ്ങളായി എത്തി ചിത്രത്തിന് പുതുജീവന്‍ നല്‍കുകയാണ്. തമിഴ് സിനിമകളിലെ കോമഡി ഫോര്‍മാറ്റ് കടമെടുത്ത് സുരാജ് വെഞ്ഞാറമൂടിനെ കോമഡി പറയാനുള്ള കര്‍ത്തവ്യം ഏല്‍പ്പിച്ചപ്പോള്‍ അത് ഒരു ഏച്ചുകെട്ടലായി സിനിമയില്‍ മാറി. അയ്യപ്പദാസിന്റെ കളിക്കൂട്ടുകാരിയായി ചിത്രത്തിലെത്തുന്ന അമ്പിളി (അബിനി ആദി) യുമായുള്ള കോമ്പിനേഷന്‍ സീനുകള്‍ എല്ലാം ഹൃദ്യമായി തന്നെയാണ് സംവിധായകന് ഒരുക്കിയിട്ടുള്ളത്. ഗ്രാമീണത തുളുമ്പുന്ന കാഴ്ചകള്‍ തനിമവെടിയാതെ ഒപ്പിയെടുത്ത ഛായാഗ്രാഹകന്‍ നെയ്ല്‍ ഡി കൂഞ്ഞ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
വിമാനത്തെ ചുറ്റിപറ്റി തുടങ്ങിയ കഥയില്‍ വിമാനത്തിനുള്ള സ്ഥാനമെന്താണെന്നും അത് കേന്ദ്ര കഥാപാത്രങ്ങളുമായി എങ്ങനെ ചുറ്റുപിണഞ്ഞ് കിടക്കുന്നുവെന്നുമെല്ലാം നിങ്ങള്‍ തിയറ്ററില്‍ തന്നെ പോയി കറിയുക. ഒരുപിടി കുട്ടിത്താരങ്ങളുടെ ഓമനത്തമുള്ള ചോദ്യങ്ങളും അവയ്ക്കെല്ലാമുള്ള ഉത്തരം കൊച്ചൗവ്വ എന്ന വിളിപ്പേരുള്ള അജയനിലുമായി സംവിധായകന് കുരുക്കിയിടുമ്പോള്‍ വലിയ പേരുള്ള ഈ കൊച്ചു ചിത്രം കുഞ്ഞുമനസുകളില്‍ മാത്രമല്ല വലിയ സ്വപ്നങ്ങള്‍ മനസിലൊളിപ്പിച്ചിരിക്കുന്ന എല്ലാവരിലേക്കും പെയ്തിറങ്ങുമെന്നത് തീര്‍ച്ചയാണ്.
കൊച്ചൗവ്വയുടെ സുഹൃത്തായി അജുവര്‍ഗീസും അയ്യപ്പദാസിന്റെ ചിറ്റപ്പനായി സുധീഷും ചിത്രത്തില്‍ നന്മയുള്ള കഥാപാത്രങ്ങളായി വന്നുപോകുന്നു്.തന്റെ 75-ാമത്തെ ചിത്രം കുട്ടികളുമായി ഒത്തുകൂടാന്‍ തീരുമാനിച്ച കുഞ്ചാക്കോ ബോബന്റെ തീരുമാനം തെറ്റിയില്ലായെന്നു തന്നെ പറയാം. അനുശ്രീ ചിത്രത്തിലുെങ്കിലും ഒരു ചെറിയ വേഷത്തില്‍ ഒതുങ്ങി പോയി എന്നു തന്നെ പറയേി വരും.
ദൈര്ഘ്യകൂടലിനൊരു പോംവഴി ക് ചിത്രം പുറത്തിറക്കിയിരുന്നെങ്കില്‍ ഒതുക്കമുള്ള ചിത്രമായി കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയേലോ മാറുമായിരുന്നു. അനാവശ്യമായ ചില വലിച്ചു നീട്ടലുകള്‍ അലോസരപ്പെടുത്തുന്നുെങ്കിലും അയ്യപ്പദാസിന്റെ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ഇത്തരം പോരായ്മകളെ മറികടക്കാന്‍ സംവിധായകന് ശ്രമിച്ചിട്ടു്. വലിയ ആഗ്രഹങ്ങള്‍ അതിനേക്കാള്‍ വലിയ ഇഷ്ടങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങുമ്പോള്‍ അത് മറ്റൊരു നന്മയായി മാറുന്നുവെന്ന് സിനിമ പറഞ്ഞുവെയ്ക്കുന്നു. പേടിയാണ് എല്ലാത്തിനും കാരണമെന്നും അത് മാറുന്നിടത്തേക്ക് വിജയം താനെ വരുമെന്നുള്ള വിശ്വാസം പകര്‍ന്നു തരുന്ന കൊച്ചൗവ്വയേയും അയ്യപ്പദാസിനേയും കാണാനായി ടിക്കറ്റെടുത്താല്‍ തിരിച്ചിറങ്ങുമ്പോള്‍ മനസില്‍ ഒളിപ്പിച്ച സ്വപ്നങ്ങളുടെ കെട്ടഴിച്ചു വിടാന്‍ ഉള്‍വിളി ഉാകും.
(ഒരു കൊച്ചു ഗ്രാമത്തിലെ ഒരുപിടി നന്മമരങ്ങളെ കാണാനായി ടിക്കറ്റെടുത്തോളു നിങ്ങള്‍ നിരാശരാകില്ല)