ബോളിവുഡ് സുന്ദരി പ്രിയങ്കചോപ്രയും അമേരിക്കൻ നടനും ഗായകനുമായ നിക് ജോനാസും പ്രണയത്തിലാണെന്ന് പ്രചരിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി. ഇതിനിടെ നിക് ജോനാസിന്റെ മുൻ കാമുകി ഡെൽറ്റ ഗൂഡ്രം പ്രിയങ്കയുമായി ജോനാസ് പ്രണയത്തിലാണെന്ന വാദവുമായി രംഗത്തുവന്നിരിക്കുകയാണ്.
ഞാനും ജോനാസും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതിനെത്തുടർന്ന് അല്പം പിണക്കത്തിലായിരുന്നു. അടുത്ത ദിവസം അഭിപ്രായ വ്യത്യാസം പറഞ്ഞുതീർക്കാൻ ജോനാസുമായി ശ്രമിച്ചിരുന്നു. പക്ഷേ ഞങ്ങൾ പിണങ്ങിയ സമയത്ത് ജോനാസ് പ്രിയങ്കയുമായി പ്രണയത്തിലായി. ബോളിവുഡിലെ സൂപ്പർ സുന്ദരിയുമായി എനിക്ക് മത്സരിക്കാനുള്ള ശേഷിയില്ല- ഓസ്ട്രേലിയൻ ഗായിക ഡെൽറ്റ വേദനയോടെ പറഞ്ഞു.
2011മുതൽ ജോനാസും ഡെൽറ്റയും പ്രണയത്തിലാണ്. ജോനാസുമായി പ്രണയത്തിലാണ് പ്രിയങ്ക എന്ന ഗോസിപ്പ് ബോളിവുഡ് അത്ര ഗൗരവത്തിലെടുത്തിട്ടില്ലായിരുന്നു. ഡെൽറ്റയുടെ പുതിയ വെളിപ്പെടുത്തൽ വന്നതോടെ പ്രിയങ്കയുടെ പ്രണയവാർത്ത വിശ്വസിക്കാതിരിക്കാൻ കഴിയില്ലായെന്ന തരത്തിലും ബോളിവുഡിൽ സംസാരം തുടങ്ങി.
അടുത്തിടെ ജോനാസിന്റെ ബന്ധുവിന്റെ വിവാഹത്തിലും പ്രിയങ്ക പങ്കെടുത്തിരുന്നു. 35കാരിയായ പ്രിയങ്ക തന്നേക്കാൾ പത്തുവയസ് കുറവുള്ള ജോനാസിനെ പ്രണയിക്കുന്നത് ശരിയല്ലെന്ന് പറയുന്നവരും ബോളിവുഡിലുണ്ട്. എന്നാൽ പ്രണയത്തിനു കണ്ണും മൂക്കുമില്ലല്ലോയെന്ന് മറുവാദവും ഉയർന്നു. ജോനാസിന് പക്വത വന്നിട്ടില്ലെന്നും അദ്ദേഹത്തെ വിശ്വസിക്കരുതെന്നും ചിലർ പ്രിയങ്കയെ ഉപദേശിക്കുകയും ചെയ്തുവത്രേ.