നടന് ഉണ്ണി മുകുന്ദന്റെ കഥാപാത്രങ്ങള്‍ റീല്‍സ് ചെയ്ത് ശ്രദ്ധേയനായ യുവാവിനെ ഞായറാഴ്ച പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ യുവാവിന്റെ മുന്‍ വീഡിയോകളും ഫില്‍റ്ററില്‍ എടുത്ത ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും വൈറലാവുകയും ചെയ്തു. നടന് ഉണ്ണി മുകുന്ദന്റെ പേജിന് താഴെയും കമന്റുകള്‍ നിറഞ്ഞു.
ഉണ്ണിയേട്ടനെ പോലീസ് പിടിച്ചോ എന്ന കമന്റായിരുന്നു അതിലൊന്ന്. കമന്റിന് രസകരമായ മറുപടിയും താരം കൊടുത്തു.
ഞാന്‍ ഇപ്പോള്‍ ജയിലിലാണ്. ഇവിടെ ഇപ്പോള്‍ ഫ്രീ വൈഫൈയാണ്. നീയും പോരൂ എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. താരത്തിന്റെ രസകരമായ കമന്റ് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സ് കൂടുന്നതിനുള്ള ടിപ്സുകൾ പഠിപ്പിക്കാമെന്ന് പറഞ്ഞു ബന്ധം സ്ഥാപിച്ച ശേഷം കോളജ് വിദ്യാർഥിനിയെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ച കേസിലാണ് യുവാവ് അറസ്റ്റിലായത്. ചിറയിൻകീഴ് സ്വദേശി വിനീത് (25) ആണ് അറസ്റ്റിലായത്.
പറവൂർ സ്വദേശിയായ പെൺകുട്ടിയെ കഴിഞ്ഞ മാസമാണ് തമ്പാനൂരിലെ ലോഡ്ജിൽ എത്തിച്ചു ഇയാൾ പീഡിപ്പിച്ചത്.
തനിക്കു പുതിയൊരു കാർ വാങ്ങുന്നതിനു കൂടെവരണമെന്ന് പറഞ്ഞായിരുന്നു ഇയാൾ പെൺകുട്ടിയെ തമ്പാന്നൂരിൽ എത്തിച്ചത്.
പിന്നീട് ഫ്രഷ് ആകണമെന്ന് പറഞ്ഞു ലോഡ്ജിൽ മുറിയെടുത്ത ശേഷം പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയിൽ തമ്പാനൂർ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പെൺകുട്ടികളെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ വഴി പിന്തുടർന്ന് ഇവരെ വലയിലാക്കുകയാണ് ഇയാളുടെ രീതി. ഇയാൾക്കെതിരായ സമാന പരാതികളെക്കുച്ചു പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.