.സിനിമ റിവ്യൂവിന് വിലക്കേർപ്പെടുത്തിയിട്ടില്ല കോടതി.സിനിമ റിവ്യു വിഷയത്തിൽ ഇടപെട്ട് ഹെെക്കോടതി.
സിനിമ റിലീസ് ചെയ്ത് 7 ദിവസം വരെ റിവ്യൂ നടത്താൻ പറ്റില്ല എന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി. അത്തരത്തിലുള്ള ഒരു ഉത്തരവും ഇറക്കിയിട്ടില്ലന്ന് ഹെെക്കോടതി പറഞ്ഞു.
റിവ്യൂവിനെതിരെ പ്രത്യേക പ്രോട്ടോക്കോൾ ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവിയും വ്യക്തമാക്കി.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇത്രകാലം എന്ത് ചെയ്തുവെന്ന് കോടതി ചോദിച്ചു. കോടതി ഇടപെട്ടപ്പോൾ മാത്രമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തുവന്നതെന്നും കോടതി വിമർശിച്ചു.
ബ്ലാക്ക്മെയിൽ ചെയ്യുന്ന വ്ളോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ പേടിക്കേണ്ടത്. ജയിലിൽ പോകാൻ തയാറാണെന്നു വിളിച്ചുപറയുന്ന വ്ളോഗർമാർ അങ്ങനെ പൊകട്ടെ എന്ന് കോടതി പറഞ്ഞു.