കോഴിക്കോട്: കോന്നാട് ബീച്ചില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചയോടെയാണ് സംഭവം.
കാറില്‍ തീ ആളിപ്പടരുകയായിരുന്നു. ഒരാള്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. സീറ്റ് ബെൽറ്റ് ഇട്ടതിനാൽ ആ സമയത്ത് കാർ തുറന്ന് രക്ഷപെടാൻ സാധിച്ചിരുന്നില്ലന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
കാറിനുള്ളിൽ നിന്ന് തീ വരുന്നത് കണ്ട മത്സ്യത്തൊഴിലാളില്‍ ഓടിയെത്തി തീ അണയ്ക്കാൻ ശ്രമിച്ചു. എന്നാല്‍ സീറ്റ് ബെല്‍റ്റ് കുടങ്ങിപ്പോയതിനാല്‍ ഇയാളെ രക്ഷിക്കാന്‍ സാധിച്ചില്ല.
തീ ആളിപ്പടര്‍ന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു.
മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എങ്ങനെയാണ് കാറിന് തീപിടിച്ചതെന്ന കാര്യം വ്യക്തമല്ല.