പ​ട്ടി​ണിയും പരിക്കുമായി 14 നാ​ൾ; മോ​ഴ​യാ​ന അ​ട്ട​പ്പാ​ടി വി​ട്ടു; ആ​ന​യു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​മെന്ന് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ

അ​ഗ​ളി:​ഷോ​ള​യൂ​രി​ൽ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മോ​ഴ​യാ​ന ഇ​ന്ന​ലെ പ​ക​ൽ മൂ​ന്നു​മ​ണി​യോ​ടെ ത​മി​ഴ്നാ​ട് വ​ന​ത്തി​ലേ​ക്ക് ക​ട​ന്നു.

ഷോ​ള​യൂ​ർ മൂ​ല​ഗം​ഗ​ൽ അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തു നി​ന്നും മ​റ്റൊ​രു കൊ​ന്പ​നാ​ന​യു​ടെ പി​ൻ​പ​റ്റി​യാ​ണ് മോ​ഴ​യാ​ന കേ​ര​ളം വി​ട്ട​ത്. ക​ഴി​ഞ്ഞ 16ന് ​ഗു​രു​ത​ര​പ​രി​ക്കോ​ടെ​യാ​ണ് മോ​ഴ​യാ​ന ഷോ​ള​യൂ​ർ കീ​രി​പ്പ​തി​യി​ലെ​ത്തി​യ​ത്.

ഈ ​മാ​സം 14ന് ​ത​മി​ഴ്നാ​ട് മാ​ങ്ക​ര റേ​ഞ്ചി​ൽ നി​ന്നു​മാ​ണ് പ​രി​ക്കു​ക​ളോ​ടെ ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് കാ​ട്ടാ​ന​യെ ആ​ദ്യം ക​ണ്ട​ത്.​പി​ന്നീ​ട് 16 ന് ​രാ​ത്രി അ​ട്ട​പ്പാ​ടി​യി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു.

വാ​യി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ പൊ​ട്ടി​യ ല​ക്ഷ​ണ​ത്തോ​ടെ​യാ​ണ് ആ​ന​യു​ടെ നി​ൽ​പ്. ക​ഴി​ഞ്ഞ 22ന് ​സീ​നി​യ​ർ ഫോ​റ​സ്റ്റ് വെ​റ്റി​ന​റി ഓ​ഫീ​സ​ർ ഡോ.​അ​രു​ണ്‍ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ന​ക്ക് മ​യ​ക്കു​വെ​ടി ന​ൽ​കി ആ​ന്‍റി ബ​യോ​ട്ടി​ക്കു​ക​ൾ ന​ൽ​കി​യി​രു​ന്നു.

നാ​വി​ന് സാ​ര​മാ​യി മു​റി​വേ​ൽ​ക്കു​ക​യും അ​ണ്ണാ​ക്കി​ലും കീ​ഴ്ത്താ​ടി​യി​ലും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളേ​റ്റ നി​ല​യി​ലു​മാ​യി​രു​ന്നു. വാ​യ​യി​ലും ശ്വാ​സ​നാ​ളം വ​രെ​യും ഇ​ൻ​ഫെ​ക്ഷ​നു​മു​ണ്ടാ​യി​രു​ന്നു.

ആ​ന്‍റി​ബ​യോ​ട്ടി​ക് ന​ൽ​കി 48 മ​ണി​ക്കൂ​ർ ശേ​ഷം വ്യ​തി​യാ​ന​മു​ണ്ടാ​വു​മെ​ന്നാ​യി​രു​ന്നു മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. എ​ന്നാ​ൽ ചി​കി​ത്സ ന​ൽ​കി ഒ​രാ​ഴ്ച്ച​യാ​യി​ട്ടും യാ​തൊ​രു ത​ര​ത്തി​ലു​ള്ള അ​നു​കൂ​ല പ്ര​തി​ക​ര​ണ​ങ്ങ​ളും ഉ​ണ്ടാ​യി​ല്ല.

തീ​റ്റി​യെ​ടു​ക്കാ​നോ വെ​ള്ളം കു​ടി​ക്കാ​നോ ക​ഴി​യാ​തെ പ​തി​നാ​ല് ദി​വ​സ​ത്തി​ലേ​റേ​യാ​യി ആ​ന ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു. കൊ​ടി​യ വേ​ദ​ന​യും വി​ശ​പ്പും ദാ​ഹ​വും മൂ​ലം ആ​ന രാ​ത്രി കാ​ല​ങ്ങ​ളി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും നി​ര​ത്തു​ക​ളി​ലും അ​ല​ഞ്ഞു ന​ട​ക്കു​ക​യാ​യി​രു​ന്നു. എ​ഴോ​ളം വീ​ടു​ക​ൾ ഇ​തി​ന​കം കാ​ട്ടാ​ന ത​ള്ളി​യി​ട്ടു.

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി തീ​ർ​ത്തും അ​വ​ശ​നി​ല​യി​ലെ​ത്തു ക​യും ഇ​പ്പോ​ൾ ന​ട​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലു​മാ​ണ്. ആ​ന​യു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​ദേ​ശ​ത്ത് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് റേ​ഞ്ച് ഓ​ഫീ​സ​ർ കെ​ടി ഉ​ദ​യ​ൻ പ​റ​ഞ്ഞു. 

Related posts

Leave a Comment