വെഞ്ഞാറമൂട് : ആറ്റിങ്ങൽ എംപി അടൂർ പ്രകാശിനെതിരെ വാമനപുരം എംഎൽഎ അഡ്വ.ഡി.കെ മുരളി വക്കീൽ നോട്ടീസ് അയച്ചു.
തന്നെയും മകനെയും സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ അടൂർപ്രകാശ് നടത്തിയ പ്രസ്താവന മൂലമുണ്ടായ മാനനഷ്ടത്തിന് നഷ്ടപരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെട്ടാണ് അഡ്വ.സുനിൽ കെ.എസ് മുഖാന്തിരം നോട്ടീസ് അയച്ചത്.
വിവിധ ചാനലുകളിൽ നടത്തിയ ചർച്ചകളിൽ തന്റെയും കുടുംബത്തിന്റെയും സൽപ്പേരിന് കളങ്കം സംഭവിക്കണം എന്നുള്ള ഉദ്ദേശ്യത്തോടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് നോട്ടീസിൽ പറയുന്നു.
തനിക്കുണ്ടായ മാനനഷ്ടത്തിന് നോട്ടീസ് ലഭിച്ചു 15 ദിവസം ദിവസത്തിനകം നഷ്ടപരിഹാരം നൽകുകയും കൂടാതെ തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന വിവിധ പത്രങ്ങളിലൂടെയും
ദൃശ്യ മാധ്യമങ്ങളിലൂടെയും പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടനം നടത്തണമെന്നും അല്ലാത്തപക്ഷം സിവിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും നോട്ടീസിലൂടെ അറിയിച്ചു.