മ​ടാ​യി​ക്കാ​വി​ല്‍ ശ​ത്രു​സം​ഹാ​ര പൂ​ജ: വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ എ​ഡി​ജി​പി എം​. ആ​ര്‍. അ​ജി​ത് ​കുമാ​റി​ന്‍റെ ക്ഷേ​ത്ര​ദ​ര്‍​ശ​നം

ക​ണ്ണൂ​ർ: വി​വാ​ദ​ങ്ങ​ള്‍ പു​ക​യു​ന്ന​തി​നി​ടെ ശ​ത്രു​സം​ഹാ​ര വ​ഴി​പാ​ട് ന​ട​ത്തി എ​ഡി​ജി​പി എം. ​ആ​ര്‍. അ​ജി​ത് കു​മാ​ര്‍. ഞാ​യ​ർ രാ​വി​ലെ ക​ണ്ണൂ​ര്‍ മാ​ടാ​യി​ക്കാ​വി​ലെ​ത്തി​യാ​ണ് വ​ഴി​പാ​ട് ന​ട​ത്തി​യ​ത്. ത​ളി​പ്പ​റ​മ്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്രം, കാ​ഞ്ഞി​ര​ങ്ങാ​ട് വൈ​ദ്യ​നാ​ഥ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലും എ​ഡി​ജി​പി ദ​ര്‍​ശ​നം ന​ട​ത്തി.

രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ല്‍ പ​ട്ടും​താ​ലി, നെ​യ് വി​ള​ക്ക്, പു​ഷ്പാ​ഞ്ജ​ലി എ​ന്നീ വ​ഴി​പാ​ടു​ക​ളും വൈ​ദ്യ​നാ​ഥ ക്ഷേ​ത്ര​ത്തി​ല്‍ ജ​ല​ധാ​ര, ക്ഷീ​ര​ധാ​ര, ആ​ള്‍​രൂ​പം, പു​ഷ്പാ​ഞ്ജ​ലി, നെ​യ് വി​ള​ക്ക് എ​ന്നീ വ​ഴി​പാ​ടു​ക​ളും ന​ട​ത്തി​യാ​ണ് എ​ഡി​ജി​പി മ​ട​ങ്ങി​യ​ത്.

സ്വ​കാ​ര്യ​സ​ന്ദ​ര്‍​ശ​ന​മാ​യ​തു​കൊ​ണ്ട് സു​ര​ക്ഷ​യ്ക്കു വേ​ണ്ടി ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍ മാ​ത്ര​മാ​യി​രു​ന്നു കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം എ​ആ​ര്‍ ക്യാ​മ്പി​ലെ​ത്തി. വൈ​കി​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ട​ങ്ങും.

അ​തേ​സ​മ​യം, എ​ഡി​ജി​പി​ക്കെ​തി​രാ​യ പി.​വി അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ പ​രാ​തി​ക​ളി​ൽ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്‌ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ സ​ർ​ക്കാ​രി​ന് ന​ൽ​കാ​നൊ​രു​ങ്ങി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി.

Related posts

Leave a Comment