ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുമായി എംആര്‍എഫ് ബാറ്റ് സ്പോണ്‍സര്‍ഷിപ്പ് കരാര്‍ പുതുക്കിയതായി റിപ്പോര്‍ട്ട്. കോഹ്ലിയുമായി എട്ട് വര്‍ഷത്തേക്ക് 100 കോടി രൂപയുടെ കരാറിലാണ് ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫ് ഏര്‍പ്പെട്ടിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പു പ്യുമയുമായി 110 കോടി രൂപയുടെ കരാറിലും കോഹ്ലി ഒപ്പുവച്ചിരുന്നു.
നിലവില്‍ ശിഖര്‍ ധവാന്, എ.ബി.ഡിവില്യേഴ്സ് എന്നിവരുമായി എംആര്‍എഫ് സ്പോണ്സര്ഷിപ്പില് ഏര്‍പ്പെട്ടിടുണ്ട്.അതേസമയം വിരാട് കോഹ്ലി പെപ്സികോയുമായുള്ള കരാർ റദ്ദാക്കിയിരുന്നു.
ശരീരത്തിനു ദോഷം വരുന്ന ശീതളപാനീയങ്ങളുടെ പരസ്യങ്ങളിൽ താൻ അഭിനയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുന്‍താരങ്ങളായ സച്ചിന് തെണ്ടുല്‍ക്കര്‍, ബ്രയന്‍ ലാറ, സ്റ്റീവ് വോ എന്നിവരുടെ ബാറ്റ് എംആര്‍എഫ് സ്പോണ്സര് ചെയ്തിരുന്നു.