ലക്നോ: ഉത്തർപ്രദേശിലെ ഇറ്റാവയിൽ സിറ്റിംഗ് എംപി ബിജെപിയിലെ രാം ശങ്കർ കതേരിയയ്ക്കെതിരേ മത്സരരംഗത്തിറങ്ങി ഭാര്യ മൃദുല കതേരിയ.
സ്വതന്ത്ര സ്ഥാനാർഥിയായാണ് മൃദുല ഇന്നലെ പത്രിക നൽകിയത്. 2019ലും ഭർത്താവിനെതിരേ മൃഥുല മത്സരരംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.
ഇതു ജനാധിപത്യ രാജ്യമാണെന്നും എല്ലാവരും സ്വതന്ത്രരാണെന്നും തെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്നും മാധ്യമപ്രവർത്തകരോടു സംസാരിക്കവെ മൃദുല പറഞ്ഞു.
ഇതു മൂന്നാംതവണയാണ് രാം ശങ്കർ കതേരിയ എതാവയിൽനിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത്. മോദി സർക്കാരിൽ സഹമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.