എന്തിനും തയ്യാറായി ചിലരുണ്ടാവുമ്പോള്‍ കഴിവുള്ളവര്‍ക്ക് അവസരം ഉണ്ടാവില്ല, അത്തരം രീതികളില്‍ താല്പര്യമില്ല, അതിനാല്‍ ആ വേഷം നിരസിച്ചു, നടി മൃദുല വിജയുടെ വെളിപ്പെടുത്തല്‍

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണു സീരിയല്‍ നടി മൃദുല വിജയ്. മികച്ച അഭിനയം കൊണ്ട് സിരിയല്‍ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച താരം തനിക്കു നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ചു വെളിപ്പെടുത്തുന്നു. സിനിമയില്‍ ധാരാളം അവസരങ്ങള്‍ വരുന്നുണ്ട് എന്നും എന്നാല്‍ അതെല്ലാം അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുന്നവര്‍ക്ക് മാത്രമാണെന്നും മൃദുല പറയുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മൃദുല.

കൂടാതെ എന്തിനും തയ്യാറായി ചിലര്‍ പുതിയ തലമുറയിലുണ്ട്. അത്തരം രീതികളോട് എനിക്ക് താത്പര്യമില്ല. എന്റെ ഭാഗം മികച്ചതാക്കണം എന്ന് ചിന്തിയ്ക്കുന്ന കഴിവുള്ളവരും ധാരളമുണ്ട്. എന്നാല്‍ എന്തിനും തയ്യാറായി ചിലര്‍ വരുമ്പോള്‍ കഴിവുള്ളവര്‍ക്ക് അവസരം നഷ്ടപ്പെടുന്നു- മൃദുല പറയുന്നു.

സിനിമയില്‍ നിന്നു സീരിയലിലേക്കു വരുമ്പോള്‍ ചില ആശങ്കകളൊക്കെ ഉണ്ടായിരുന്നെന്ന് നടി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇത് വെളിപ്പെടുത്തിയത്. സീരിയലാവുമ്പോള്‍ നിത്യേന കുടുംബസദസ്സുകളില്‍ പ്രത്യക്ഷപ്പെടാം. അവരുടെ അഭിപ്രായങ്ങള്‍ അറിയാം. പ്രേക്ഷകമനസ്സില്‍ കൂടുതലും ഇടം നേടുന്നത് സീരിയല്‍ കഥാപാത്രങ്ങളായിരിക്കും-മൃദുല പറയുന്നു.

Related posts