കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മൃദുല വിജയ്. അഭിനയത്തിനൊപ്പം തന്നെ മോഡലിംഗിലും സജീവമാണ് മൃദുല. ഇപ്പോഴിതാ ബോള്‍ഡ് ആന്‍ഡ് സ്റ്റൈല്‍ ആയി ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് താരം.
പാന്റും ഇന്നറും കോട്ടും അടങ്ങുന്ന ബോള്‍ഡ് ആയ വേഷത്തിലാണ് മൃദുല എത്തിയത്. പിങ്ക് ആണ് ഔട്ട്ഫിറ്റിന്റെ നിറം.പോസ്റ്റ് ചെയ്ത് ചുരുങ്ങിയ സമയത്തിനുളളില്‍ തന്നെ ചിത്രങ്ങള്‍ ആരാധക ശ്രദ്ധ നേടി കഴിഞ്ഞു. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.