സീതാരാമം എന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിൽ താരമായി മാറിയ നടിയാണ് മൃണാൾ ഠാക്കൂർ. മിനി സ്ക്രീനിലൂടെയാണ് മൃണാൾ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ ഇഷ്ടം നേടാൻ മൃണാളിനായി. ഇപ്പോൾ, ഒരു അഭിമുഖത്തിൽ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും താരസുന്ദരി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
വിവാഹത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി തന്റെ പ്രണയത്തകർച്ചയുടെ കഥയാണ് മൃണാൾ പങ്കുവെച്ചത്.
എന്റെ പഴയ കാമുകൻ എന്നെ ഇട്ടിട്ട് ഓടിക്കളഞ്ഞു. നീ ഭയങ്കര ആവേശഭരിതയായ സ്ത്രീയാണ്. എനിക്കിത് ചേരില്ല എന്നാണ് അയാൾ പറഞ്ഞത്.
മറ്റൊരു കാരണം നീയൊരു നടിയാണ് എന്നതാണ്. എനിക്കത് ശരിയാകില്ല എന്നാണ് അവൻ പറഞ്ഞത്. വളരെ ഓർത്തഡോക്സായ പശ്ചാത്തലത്തിൽനിന്നാണ് അവൻ വരുന്നത് എന്നതിനാൽ, ഞാൻ അവനെ കുറ്റം പറയുന്നില്ല. അവനെ വളർത്തിയത് അങ്ങനെയാണ്.
എന്തായാലും ആ വിഷയം അങ്ങനെ അവസാനിച്ചത് നന്നായി. കാരണം ഭാവിയിൽ ഒന്നിച്ച് ജീവിച്ച് ഞങ്ങൾ മക്കളെ വളർത്തുമ്പോൾ അയാൾ എങ്ങനെയായിരിക്കും മക്കളോട് പെരുമാറുക എന്ന് ഞാൻ ചിന്തിച്ചു-മൃണാൾ താക്കൂർ വ്യക്തമാക്കി.
താനിപ്പോൾ സിംഗിളാണെന്നും ഇനിയൊരു ബന്ധത്തിന് താത്പര്യമില്ലെന്നും മൃണാൾ പറഞ്ഞു. വീട്ടുകാർ വിവാഹത്തിന് സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും താരം വ്യക്തമാക്കി.