ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന പാൻ ഇന്ത്യൻ താരമാണ് മൃണാൾ ഠാക്കൂര്‍. ബോളിവുഡില്‍ കുടുംബവേരുകളോ ഗോഡ്ഫാദര്‍മാരോ ആരും ഇല്ലാതെയാണ് മൃണാൾ ഇന്ത്യൻ സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തുന്നതും.
മൃണാളിന്റെ തുടക്കം ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്.
സൂപ്പര്‍ ഹിറ്റായി മാറിയ പരമ്പരകളിലെ നായികയാണ് മൃണാൾ. സീരിയില്‍ രംഗത്ത് മിന്നും താരമായ ശേഷമാണ് മൃണാല്‍ സിനിമയിലെത്തുന്നത്. പൊതുവെ സീരിയല്‍ ടു സിനിമ അത്ര എളുപ്പമുള്ള ചുവടുമാറ്റമല്ല, പ്രത്യേകിച്ചും നായികമാര്‍ക്ക്. എന്നാല്‍ സീരിയലില്‍ നിന്നും സിനിമയിലേക്കുള്ള ചുവടുമാറ്റത്തില്‍ വന്‍ വിജയമാണ് മൃണാലിനെ തേടി എത്തിയത്.
ദുല്‍ഖര്‍ സല്മാന് നായകനായ സീതാരാമത്തിലൂടെ തെലുങ്കിലും മലയാളത്തിലുമൊക്കെ കൈയടി നേടാന്‍ മൃണാളിന് സാധിച്ചിരുന്നു. അഭിനയിത്തിന് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ നിലപാടുകളുടേയും കാഴ്ച്ചപ്പാടുകളുടേയും പേരിലും മൃണാല്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. തനിക്കുണ്ടായ പ്രണയത്തകര്ച്ചകളെക്കുറിച്ചൊക്കെ മൃണാല്‍ സംസാരിച്ചിട്ടുണ്ട്. ഇതാണിപ്പോൾ ബോളിവുഡിൽ സംസാരവിഷയം. 2020 ലായിരുന്നു മൃണാലുമായുള്ള ബന്ധം ഉപേക്ഷിച്ച് കാമുകന് പോകുന്നത്.
തന്റെ പ്രൊഫഷന് കാരണം കാമുകന് ഇട്ടിട്ട് ഓടുകയായിരുന്നു എന്നാണ് മൃണാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. എന്റെ കാമുകന് വളരെ പഴഞ്ചന്‍ ചിന്തകളുള്ള കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. അവന്റെ ചിന്തയും അത്തരത്തിലായിരുന്നു. ഞങ്ങള്‍ ഒരുമിച്ചിരുന്നുവെങ്കില്‍ മക്കളെ വളര്‍ത്തുന്ന കാര്യത്തിലൊക്കെ തമ്മില്‍ ഉരസലുകള്‍ ഉണ്ടാകുമായിരുന്നു.
ശരിയായ ഒരാളിലേക്ക് എത്തുന്നതിന് മുമ്പ് ആദ്യം തെറ്റായ ആളുകളില്‍ എത്തണം. എന്താണ് നിങ്ങള്‍ക്ക് യോജിക്കുന്നത് എന്താണ് യോജിക്കാത്തത് എന്ന് തിരിച്ചറിയണം. ഒരു റിലേഷന്‍ഷിപ്പില്‍ ആയ ശേഷം ഞങ്ങള്‍ ഒരുമിച്ച് പോകാന്‍ പറ്റാത്തവരാണെന്ന് തിരിച്ചറിയേണ്ടി വരുന്ന അവസ്ഥയുണ്ടാകരുത്. എന്റെ കാമുകൻ ഓടിക്കളയുകയായിരുന്നു.
നീയൊരു നടിയാണ്. എനിക്കത് ശരിയാകില്ല, എനിക്കിതിനോട് ചേര്‍ന്നു പോകാനാകില്ല എന്നാണവൻ പറഞ്ഞത്. അവന് വരുന്നത് പരമ്പരാഗത ചിന്താഗതിയുള്ള പശ്ചാത്തലത്തില്‍ നിന്നാണെന്ന് എനിക്കറിയാം. ഞാന്‍ അവനെ കുറ്റം പറയുന്നില്ല. അവനെ വളര്‍ത്തിയത് അങ്ങനാണ്. ആ അധ്യായം അങ്ങനെ അവസാനിച്ചത് നന്നായി. കാരണം ഭാവിയില്‍ ഞങ്ങള്‍ മക്കളെ വളര്‍ത്തുമ്പോള്‍ എന്നെ പോലെയാകില്ല അവന് അവരോട് പെരുമാറുക. അത് മക്കള്‍ക്ക് ആശങ്കയുണ്ടാക്കും- മൃണാൾ ഠാക്കൂർ പറഞ്ഞു.