നെടുമങ്ങാട് : ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകൾക്കായി സംഘടിപ്പിക്കുന്ന മിസിസ് ഇന്ത്യ ക്വീൻ ഓഫ് സബ്സ്റ്റൻസ് കിരീട തിളക്കത്തിലാണ് നെടുമങ്ങാട് അരശുപറമ്പ് രേവതി ഭവനിൽ പാര്‍വതി രവീന്ദ്രന്.മിസിസ് ഇന്ത്യ എന്ന കിരീട നേട്ടത്തിന് പുറമെ ബെസ്റ്റ് നാഷണല്‍ കോസ്റ്റ്യൂം, മിസിസ് കമ്പാഷനേറ്റ് എന്നീ ബഹുമതികളും അവർ കരസ്ഥമാക്കി.
ഡൽഹി യിൽ ഓഗസ്റ്റ് എട്ടു മുതൽ 11വരെ യാണ് മത്സരം നടന്നത്. സ്ത്രീകളുടെ വ്യക്തിത്വം, ബുദ്ധിശക്തി , സമൂഹത്തെ പോസിറ്റീവായി സ്വാധീനിക്കാനുള്ള പ്രതിബദ്ധത എന്നിവയ്ക്കു അവസരമൊരുന്ന മത്സരമാണ് ക്വീൻ ഓഫ് സബ്സ്റ്റൻസ്.
നെടുമങ്ങാട് ശിവറാം ഇലക്ട്രിക്കൽസിന്റെ ഉടമകളായ രവീന്ദ്രൻ ഗോപിനാഥൻ നായർ – സോഭനകുമാരി രവീന്ദ്രൻ ദമ്പതികളുടെ മകളായ പാർവതി ഭർത്താവ് വിനീത്, 7 വയസുള്ള മകൻ വിഹാൻ എന്നിവരോടൊപ്പം ഓസ്ട്രേലിയയിലാണ് താമസിക്കുന്നത്. സഹോദരൻ പ്രവീൺ ജർമനിയിലാണ് .
ഓസ്ട്രേലിയയിലെ ഇല്ലവാറ ഷൊല്ഹാവൻ ലൊക്കൽ ഹെൽത്ത് ഡിസ്ട്രിക്ട് ക്ലിനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ ഒരു ബയോമെഡിക്കൽ ടെക്നിക്കൽ ഓഫീസറായി നിയമിതയാകുന്ന ആദ്യ വനിതയാണ് പാർവതി.
94 കിലോ ശരീരഭാരം ഉണ്ടായിരുന്ന പാര്‍വതി തന്റെ മകന്റെ ജനനത്തിനു ശേഷം 53 കിലോയിലേക്ക് മാറ്റിയെടുത്താണ് മിസിസ് ഇന്ത്യ ക്വീൻ ഓഫ് സബ്സ്റ്റൻസ് കിരീടജേതാവ് ആകുന്നത്