കൊച്ചി: എറണാകുളം ലെ മെറിഡിയനിൽ നടന്ന ഔഷധി മിസിസ് കേരള 2019ൽ സരിത രവീന്ദ്രനാഥിന് ഒന്നാംസ്ഥാനം. ഫസ്റ്റ് റണ്ണറപ്പായി ടിന ജെയ്സണും സെക്കൻഡ് റണ്ണറപ്പായി പൂർണിമ വിശ്വനാഥും തേർഡ് റണ്ണറപ്പായി രമ്യ സൂര്യകുമാറും തെരഞ്ഞെടുക്കപ്പെട്ടു. ഓഡീഷൻ വഴി തെരഞ്ഞെടുക്കപ്പെട്ട വിവാഹിതരായ 32 മലയാളി സ്ത്രീകളാണ് മത്സരത്തിൽ പങ്കെടുത്തത്.
മൂവായിരത്തോളം അപേക്ഷകരിൽ നിന്നാണ് 32 പേരെ തെരഞ്ഞെടുത്തത്. അംബികപിള്ള, രഞ്ജിനി ഹരിദാസ് , രാഹുൽ ഈശ്വർ , രചന നാരായണൻകുട്ടി, അശ്വതി സിനി, സജിന സലിം എന്നിവരായിരുന്നു ജൂറിഅംഗങ്ങൾ. മൂന്ന് റൗണ്ടുകളിലായാണ് സൗന്ദര്യമത്സരം നടന്നത്. എസ്പാനിയോ ഇവന്റ്സായിരുന്നു സംഘാടകർ.