മലയാള സിനിമയിലേക്കുള്ള അന്യഭാഷക്കാരുടെ ഒഴുക്ക് തുടരുന്നതിനിടെ പൃഥ്വിരാജിന്റെ നായികയായി ഒരു മഹാരാഷ്ട്രക്കാരി കൂടി മലയാള സിനിമയിൽ ഈ വർഷം അരങ്ങേറ്റം കുറിക്കുന്നു. പേര് മൃദുല സതി. മഹാരാഷ്ട്രക്കാരിയായ ഈ നടിയുടെ പേര് പോലും മുൻപ് കേട്ടിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പരിചിതമാണ് ഈ മുഖം. കാരണം നമ്മുടെ സ്വീകരണമുറിയിൽ ഭാഷ മാറി മൃദുല എന്നും എത്താറുണ്ട്.
ബാലികാവധു, സുനൈന, ക്യാ മസ്തി ക്യാ ധൂം തുടങ്ങിയ ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയയാണ് മൃദുല സതി. ബാലികാവധു എന്ന സീരിയൽ മൊഴിമാറ്റി സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്നതിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ് മൃദുലയുടെ മുഖം… മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ടിയാൻ എന്ന ചിത്രത്തിലൂടെയാണ് മൃദുല മലയാളത്തിലെത്തുന്നത്. മൾട്ടിസ്റ്റാർ ചിത്രമായ ടിയാനിൽ പൃഥ്വിരാജിന്റെ ഭാര്യാ വേഷമാണ്.
കഥാപാത്രത്തെക്കുറിച്ച് കൂടുതലൊന്നും പുറത്ത് പറയാൻ കഴിയില്ല.
പൃഥ്വിരാജിന്റെ ഭാര്യയാണ്. ഞങ്ങൾക്കൊരു കുട്ടിയുമുണ്ട്… മഹാരാഷ്ട്രക്കാരിയായിട്ട് തന്നെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. തന്റെ ഭാഗം ചിത്രീകരിച്ചുകഴിഞ്ഞു. ദക്ഷിണേന്ത്യയിൽ ചില പരസ്യ ചിത്രങ്ങളിലൊക്കെ ഞാൻ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ടിയാൻ എന്ന സിനിമയിലെ അനുഭവം തീർത്തും പുതുമയുള്ളതാണ് തമാശകളൊക്കെ നിറഞ്ഞ നല്ല അനുഭവമായിരുന്നു.സിനിമയിൽ എന്റെ സംഭാഷങ്ങൾ കൂടുതലും ഹിന്ദിയിൽ തന്നെയാണ്. എന്നിരുന്നാലും എന്താണ് കഥയിൽ സംഭവിക്കുന്നതെന്നും, മറ്റ് കഥാപാത്രങ്ങൾ മലയാളത്തിൽ പറയുന്നത് എന്നുമൊക്കെ പൃഥ്വിരാജ് ഉൾപ്പടെയുള്ള സഹതാരങ്ങൾ എനിക്ക് പറഞ്ഞ് മനസിലാക്കിത്തന്നു- മൃദുല സതി പറഞ്ഞു.