അ​ങ്ങ​നെ ഒ​ന്നും ന​ട​ന്നി​ട്ടി​ല്ല; മൃഗബലി ആരോപണം നിഷേധിച്ച് ദേവസ്വം മന്ത്രി


തി​രു​വ​ന​ന്ത​പു​രം:ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ കേ​ര​ള​ത്തി​ൽ മൃ​ഗ​ബ​ലി ന​ട​ത്തി​യെ​ന്ന ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​റി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ദേ​വ​സ്വം മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ന്‍. ശി​വ​കു​മാ​ര്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു​വെ​ന്നും അ​ങ്ങ​നെ ഒ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് മ​ന​സി​ലാ​ക്കി​യ​തെ​ന്നും മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ഡി.​കെ.​ ശി​വ​കു​മാ​റി​ന്‍റെ ആ​രോ​പ​ണം അ​ന്വേ​ഷി​ച്ചെന്നും ഇ​തുസം​ബ​ന്ധി​ച്ച് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്രം ദേ​വ​സ്വം ബോ​ര്‍​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ച്ചു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക്ഷേ​ത്ര​ത്തി​ലോ പ​രി​സ​ര​ത്തോ അ​ങ്ങ​നെ ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ​തെ​ന്നും എ​ന്തു​കൊ​ണ്ടാ​ണ് ശി​വ​കു​മാ​ർ അ​ത് പ​റ​ഞ്ഞ​തെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വേ​റെ എ​വി​ടെ​യെ​ങ്കി​ലും മൃ​ഗ​ബ​ലി ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന​തും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.അ​തേ​സ​മ​യം ത​ളി​പ്പ​റ​ന്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ മൃ​ഗ​ബ​ലി ന​ട​ന്നെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ഡി.​കെ.​ ശി​വ​കു​മാ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​ത്തി​ൽ മൃ​ഗ​ബ​ലി ന​ട​ന്നി​ട്ടി​ല്ലെ​ന്നും ത​ന്‍റെ വാ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ച്ചെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന് 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സ്വ​കാ​ര്യ​സ്ഥ​ല​ത്താ​ണു പൂ​ജ ന​ട​ന്ന​ത്. സ്ഥ​ലം വ്യ​ക്ത​മാ​കാ​ൻ​വേ​ണ്ടി​യാ​ണ് ക്ഷേ​ത്ര​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞ​ത്. രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ പ​ല​ത​വ​ണ വ​ന്നു​തൊ​ഴു​ത ഭ​ക്ത​നാ​ണ് താ​നെ​ന്നും ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച വി​ഡി​യോ​യി​ൽ ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ക​ര്‍​ണാ​ട​ക​യി​ലെ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രി​നെ ത​ക​ര്‍​ക്കാ​നു​ള​ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ മൃ​ഗ​ബ​ലി ന​ട​ന്നു​വെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ശി​വ​കു​മാ​ർ ആ​രോ​പി​ച്ച​ത്. ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​നെ​തി​രെ കേ​ര​ള​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ട്. ആ​രാ​ണ് യാ​ഗം ന​ട​ത്തി​യ​ത്, ആ​രൊ​ക്കെ​യാ​ണ് അ​തി​ല്‍ പ​ങ്കെ​ടു​ത്ത​ത്, ആ​രാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് ത​നി​ക്ക് അ​റി​യാ​മെ​ന്നും ശി​വ​കു​മാ​ര്‍ പ​റ​ഞ്ഞി​രു​ന്നു.

കേ​ര​ള​ത്തി​ലെ രാ​ജ രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്ത് ശ​ത്രു​ക്ക​ളെ ഇ​ല്ലാ​താ​ക്കാ​ന്‍ ശ​ത്രു ഭൈ​ര​വി​യാ​ഗം (​അ​ഗ്‌​നി​ബ​ലി), പ​ഞ്ച​ബ​ലി എ​ന്നീ ക​ര്‍​മ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. ആ​ട്, 21 എ​രു​മ​ക​ള്‍, മൂ​ന്ന് ക​റു​ത്ത ആ​ടു​ക​ള്‍, അ​ഞ്ച് പ​ന്നി​ക​ള്‍ എ​ന്നി​വ അ​ഗ്‌​നി​യാ​ഗ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചു. പൂ​ജ​ക​ള്‍​ക്കാ​യി ശ​ത്രു​ക്ക​ള്‍ അ​ഘോ​രി​ക​ളെ​യാ​ണ് സ​മീ​പി​ക്കു​ന്ന​ത്. യാ​ഗ​ങ്ങ​ള്‍ ഇ​പ്പോ​ഴും ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍നി​ന്ന് ത​നി​ക്ക് അ​തി​നെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ശി​വ​കു​മാ​ര്‍ നേ​ര​ത്തെ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment