മറാത്തി സിനിമകളിലൂടെ വെള്ളിത്തിരയിലെത്തി ബോളിവുഡ് താരമായി മാറിയ നടിയാണ് മൃണാള്‍ ഠാക്കൂർ. ബോളിവുഡില്‍ ഹൃത്വിക് റോഷന്റെ സൂപ്പര്‍ 30യില്‍ ശ്രദ്ധേയമായ വേഷം ചെയ്ത മൃണാള്‍ തെന്നിന്ത്യയുടെ പ്രിയങ്കരിയായത് മലയാളിയായ ദുല്‍ഖര്‍ സല്മാന് നായകനായ തെലുങ്ക് ചിത്രം സീതാരാമത്തിലൂടെയാണ്. 1960-70 കാലഘട്ടത്തില്‍ നടക്കുന്ന പ്രണയകഥയിലെ ദുല്‍ഖർ-മൃണാള്‍ കെമിസ്ട്രി പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
വിജയ് ദേവ്രകൊണ്ട നായകനാകുന്ന ഫാമിലി സ്റ്റാറാണ് മൃണാളിന്റെ പുതിയ സിനിമ. ഈ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റില്‍ മൃണാള്‍ ദുല്‍ഖറിനെപ്പറ്റി നടത്തിയ ചില പരാമര്‍ശങ്ങളാണിപ്പോള്‍ ചര്‍ച്ചാവിഷയം.
ഞാന്‍ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ളവരില്‍ ഏറ്റവും കണ്‍ഫര്‍ട്ടബിൾ ആയി അനുഭവപ്പെട്ടത് ദുല്‍ഖര്‍ സല്‍മാനൊപ്പമാണ്. സീതാരാമം എന്റെ ആദ്യ തെലുങ്ക് സിനിമയാണ്. അതില്‍ അഭിനയിച്ചപ്പോള്‍ എന്നെ കംഫര്‍ട്ടബിളാക്കാന്‍ ദുല്‍ഖര്‍ പരമാവധി ശ്രമിച്ചു. ഞാന്‍ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ളവരില്‍ വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടന് ദുല്‍ഖറാണ്.
ഒരുപാട് നടന്മാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവും പ്രിയപ്പെട്ടത് ആരാണെന്നു ചോദിച്ചാല്‍ ഞാന്‍ ദുല്‍ഖറിന്റെ പേരു പറയും. അദ്ദേഹം ഒരുപാട് ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്ത എക്സ്പീരിയന്‍സുള്ള ആളാണ്. എന്നെ അദ്ദേഹം കംഫര്‍ട്ടാക്കിയ രീതിയും എനിക്ക് വളരെ ഇഷ്ടമായി. ഒരു കോ സ്റ്റാര്‍ എന്ന നിലയില്‍ മാത്രമല്ല, ഒരു മെന്റര്‍ എന്ന നിലയിലും എന്റെ പ്രിയപ്പെട്ട നടനാണ് ദുല്‍ഖർ, എന്റെ ഇന്സ്പിറേഷന്, എന്റെ റാം, എന്റെ സുഹൃത്ത്… ഇതൊക്കെയാണ് എനിക്ക് ദുല്‍ഖര്‍ സല്മാൻ- മൃണാള്‍ ഠാക്കൂര്‍ പറഞ്ഞു.