താ​ര​പു​ത്രി​ സ്റ്റേജിൽ എത്തി;  മികച്ച നടിയായി അവാർഡ് വാങ്ങിയ  എ​ന്നെ സ്റ്റേ​ജി​ല്‍ നി​ന്നി​റ​ക്കി വി​ട്ടു; ദുരനുഭവം പങ്കുവച്ച്  മൃ​ണാ​ൾ ഠാ​ക്കൂ​ര്‍



ടെ​ലി​വി​ഷ​നി​ല്‍നി​ന്നു സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​മാ​റ്റു​ക എ​ന്ന​ത് അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. അ​ത് മ​ല​യാ​ള​ത്തി​ലാ​ണെ​ങ്കി​ലും ബോ​ളി​വു​ഡി​ലാ​ണെ​ങ്കി​ലും.

എ​ന്നാ​ൽ മ​റ്റു​ള്ള​വ​ര്‍​ക്ക് ഒ​രു പ്ര​ചോ​ദ​ന​മാ​യി ടെ​ലി​വി​ഷ​നി​ല്‍നി​ന്നു സി​നി​മ​യി​ലെ​ത്തി ഇ​ന്ന് ബോ​ളി​വു​ഡി​ല്‍ മാ​ത്ര​മ​ല്ല പാ​ന്‍ ഇ​ന്ത്യ​ന്‍ റീ​ച്ചു​ള്ള നാ​യി​ക​യാ​യി മാ​റി​യ ന​ടി​യാ​ണ് മൃ​ണാ​ൾ ഠാ​ക്കൂ​ര്‍. സീ​താ​രാ​മ​ത്തി​ലൂ​ടെ തെ​ന്നി​ന്ത്യ​യി​ൽ മു​ഴു​വ​ൻ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​യി മൃ​ണാ​ൾ മാ​റി.

താ​ര​കു​ടും​ബ​ത്തി​ന്‍റെ പി​ന്‍​ബ​ല​മി​ല്ലാ​തെ​യാ​ണ് മൃ​ണാ​ൾ ഇ​തൊ​ക്കെ നേ​ടി​യ​ത്. ആ ​നേ​ട്ട​ത്തി​ലേക്കു​ള്ള യാ​ത്ര ഒ​ട്ടും സു​ഖ​ക​ര​മാ​യി​രു​ന്നി​ല്ല. ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന മോ​ശം അ​നു​ഭ​വ​ങ്ങ​ള്‍ മൃ​ണാ​ല്‍ മു​ന്പു തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്.

താ​നൊ​രു താ​ര​പു​ത്രി​യ​ല്ലാ​ത്തി​നാ​ല്‍ നേ​രി​ടേ​ണ്ടി വ​ന്ന ര​ണ്ട് മോ​ശം അ​നു​ഭ​വ​ങ്ങ​ളാ​ണ് അ​ടു​ത്ത​യി​ടെ മൃ​ണാ​ൾ പ​ങ്കു​വ​ച്ച​ത്. ആ​ദ്യ​ത്തേ​ത് ന​ട​ക്കു​ന്ന​ത് ഒ​രു അ​വാ​ര്‍​ഡ് ദാ​ന ച​ട​ങ്ങി​ല്‍ വ​ച്ചാ​ണ്. മി​ക​ച്ച ന​ടി​ക്കു​ള്ള ക്രി​ട്ടി​ക്‌​സ് അ​വാ​ര്‍​ഡ് വാ​ങ്ങാ​നാ​യി ഞാ​ന്‍ സ്റ്റേ​ജി​ലേ​ക്ക് ക​യ​റി.

അ​വാ​ര്‍​ഡ് വാ​ങ്ങി​യ​തും അ​വ​ര്‍ എ​ന്നോ​ട് ഇ​താ​ണ് പു​റ​ത്തേ​ക്കു​ള്ള വ​ഴി​യെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഒ​രു താ​ര​പു​ത്രി അ​തേ വേ​ദി​യി​ല്‍ വ​ന്ന​പ്പോ​ള്‍ അ​വ​ളു​ടെ മു​ഖ​ത്തേ​ക്ക് മൈ​ക്ക് കു​ത്തി​ക്ക​യ​റ്റു​ക​യാ​യി​രു​ന്നു- എ​ന്നാ​ണ് മൃ​ണാ​ൾ പ​റ​യു​ന്ന​ത്.

ര​ണ്ടാ​മ​ത്തെ സം​ഭ​വം ഞാ​ന​നൊ​രു ഇ​വ​ന്‍റി​ല്‍ അ​ഭി​മു​ഖം ന​ല്‍​കിക്കൊ ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്ന് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രെ​ല്ലാം അ​വി​ടെനി​ന്ന് എ​ഴു​ന്നേ​റ്റ് ഓ​ടി.

ഒ​രു യു​വ താ​ര​പു​ത്രി വ​ന്ന​താ​യി​രു​ന്നു കാ​ര​ണം. ആ ​പാ​വ​ത്തി​ന് ത​ന്‍റെ വ​സ്ത്രം ശ​രി​യാ​ക്കാ​ന്‍പോ​ലും സ​മ്മ​തി​ക്കാ​തെ മീ​ഡി​യ അ​വ​ളെ വ​ള​ഞ്ഞു.

സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ള്‍ അ​തി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്കും ആ​രാ​ധ​ക​ര്‍​ക്കും പ​ങ്കു​ണ്ട്. പ്രേ​ക്ഷ​ക​ര്‍ കാ​ണാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് താ​ര​ങ്ങ​ളു​ടെ മ​ക്ക​ളെ​യാ​ണ്, അ​താ​ണ് മാ​ധ്യ​മ​ങ്ങ​ള്‍ അ​വ​ര്‍​ക്ക് ന​ല്‍​കു​ന്ന​തും.

അ​തി​നാ​ല്‍ താ​ര​ങ്ങ​ളു​ടെ മ​ക്ക​ളെ ഞാ​ന്‍ ഒ​രി​ക്ക​ലും കു​റ്റം പ​റ​യി​ല്ല- മൃ​ണാ​ൾ പറയുന്നു.സീ​താരാ​മ​ത്തി​നുശേ​ഷം വീ​ണ്ടും തെ​ലു​ങ്കി​ലേ​ക്ക് എ​ത്തു​ക​യാ​ണ് മൃ​ണാ​ൾ. നാ​നി​യു​ടെ കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന ഹാ​യ് നാ​ന​യാ​ണ് മൃ​ണാ​ളി​ന്‍റെ ഏ​റ്റ​വും പു​തി​യ തെ​ലു​ങ്ക് ചി​ത്രം.

 

Related posts

Leave a Comment