ബോളിവുഡില്‍ നിന്നു തെന്നിന്ത്യയിലെത്തി ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടിയാണ് മൃണാൾ ഠാക്കൂർ. സീതരാമം എന്ന ചിത്രം തെന്നിന്ത്യയില്‍ വലിയ പ്രശസ്തിയാണ് നടിക്ക് നേടിക്കൊടുത്തത്. മൃണാൾ ഇപ്പോള്‍ വാർത്തകളില്‍ നിറയുന്നത് വിവാഹത്തിന്റെ പേരിലാണ്.
മൃണാൾ ഒരു തെലുങ്ക് നടനുമായി പ്രണയത്തിലാണെന്നും നടനുമായി ഉടൻ വിവാഹ നിശ്ചയം നടന്നേക്കാം എന്ന രീതിയില്‍ ഒരു അവാർഡ് ചടങ്ങിൽ അല്ലു അർജുന്റെ പിതാവും നിർമാതാവമായ അല്ലു അരവിന്ദ് സംസാരിച്ചതിന് പിന്നാലെ ഗോസിപ്പുകള്‍ പിറന്നു. പലതും തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്തയായി.
സീതാ രാമം എന്ന ചിത്രത്തിലെ അഭിനയ മികവിന് മൃണാളിന് മികച്ച വനിതാ നടിയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചാണ് അല്ലു അരവിന്ദ് വളരെ തമാശയായി കാര്യം പറഞ്ഞത്. മൃണാൾ ഉടൻ വിവാഹിതയാകാൻ താൻ അനുഗ്രഹിക്കുന്നുവെന്നും വിവാഹം കഴിഞ്ഞ് മൃണാള്‍ ഹൈദരാബാദിൽ സ്ഥിരതാമസമാക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നുമാണ് അല്ലു അരവിന്ദ് പറഞ്ഞത്.
ഇതോടെയാണ് അഭ്യൂഹങ്ങള്‍ കാട്ടുതീ പോലെ പടര്‍ന്നത്. മൃണാള്‍ ഒരു തെലുങ്ക് നടനുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകും എന്നൊക്കെയാണ് വാര്‍ത്ത വന്നത്. തെലുങ്ക് നടന് വരുണ്‍ തേജ ഉത്തരേന്ത്യക്കാരിയായ ലാവണ്യ ത്രിപാഠിയെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് അല്ലു അരവിന്ദിന്റെ വാക്കുകള്‍ വലിയ തോതില്‍ അഭ്യൂഹങ്ങള്‍ പടരാന്‍ ഇടയാക്കി.
എന്നാല്‍ ഇത് പല മാധ്യമങ്ങളിലും വാര്‍ത്തയായതോടെ വിശദീകരണവുമായി മൃണാൾ എത്തി. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് മൃണാള്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. നിങ്ങളുടെ ഹൃദയം വേദനിപ്പിക്കുന്നതില്‍ ക്ഷമ ചോദിക്കട്ടെ. ഒപ്പം കഴിഞ്ഞ മണിക്കൂറുകളില്‍ എന്നെ വിളിച്ച ഫാമിലി അംഗങ്ങള്‍, ഡിസൈനര്‍മാര്‍, സ്റ്റെലിസ്റ്റ് എല്ലാവരും ആരാണ് ആ തെലുങ്ക് പയ്യന് എന്ന് ചോദിക്കുന്നു. ശരിക്കും ആരാണ് അത് എനിക്കും അറിയാന്‍ താത്പര്യമുണ്ട്. ക്ഷമിക്കണം ഇതൊക്കെ വെറും അഭ്യൂഹങ്ങളാണ്. എനിക്ക് ഒരു അനുഗ്രഹം കിട്ടി അത്രയെ ഉള്ളൂ. ഈ ഗോസിപ്പ് എന്ത് കോമഡിയാണെന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത് – മൃണാല്‍ പറയുന്നു.
പക്ഷേ എനിക്ക് ഉടന്‍ വിവാഹം കഴിക്കണം വേഗം എനിക്കൊരു പയ്യനെ കണ്ടുപിടിച്ച് ലൊക്കേഷന്‍ അയച്ചുതാ എന്ന് തമാശയായും മൃണാള്‍ പറയുന്നു. ഇതോടെ ഏതാണ്ട് ഈ ഗോസിപ്പ് അവസാനിച്ച മട്ടാണ്.