മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്‌ക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിയ ആരോപണം കൊടുമ്പിരി കൊള്ളുമ്പോള്‍ ഷമിയെ പിന്തുണച്ച് എംഎസ് ധോണി. ഷമിയുടെ വ്യക്തിപരമായ കാര്യമായതിനാല്‍ അതില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും ഷമി നല്ലൊരു മനുഷ്യനാണെന്നും ധോനി പറയുന്നു.’എന്റെ അറിവില്‍ ഷമി നല്ലൊരു മനുഷ്യനാണ്. ഭാര്യയേയും രാജ്യത്തേയും വഞ്ചിക്കാന്‍ അവന് കഴിയില്ല. അതിനെല്ലാമുപരി ഇത് ഷമിയുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ ഇടപെടുന്നത് ശരയില്ല.’ ധോനി വ്യക്തമാക്കി.
പ്രാദേശിക ദിനപത്രമായ ജന്‍സത്തയോടായിരുന്നു ധോനിയുടെ പ്രതികരണം. ഷമിയുടെ കരിയറിനെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ചിരിക്കുന്നത്. തുടര്‍ന്ന് ഷമിയുമായുള്ള കരാര്‍ പുതുക്കുന്നത് ബി.സി.സി.ഐ തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരുന്നു. കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പോലീസ് സ്‌റ്റേഷനിലാണ് ഷമിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഹസിന്‍ പരാതി നല്‍കിയത്. ഷമിയും കുടുംബവും രണ്ടു കൊല്ലമായി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും കൊല്ലാന്‍ ശ്രമിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
ഷമിയെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് മോഡലിംഗ് ഉപേക്ഷിച്ചത്. എന്നാലിപ്പോള്‍ ഷമി ഒരു പാകിസ്ഥാന്‍ നടിയെ വിവാഹം ചെയ്യാനൊരുങ്ങുകയാണെന്നാണ് ഹസിന്‍ ജഹാന്‍ പറയുന്നത്. 2014ലാണ് ഉത്തര്‍പ്രദേശുകാരനായ പേസ് ബൗളറെ ഹസിന്‍ വിവാഹം ചെയ്തത്. മറ്റു സ്ത്രീകളുമായി ഷമി വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്ക് മെസഞ്ചറിലും ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് ഹസിന്‍ ജഹാന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഹസിന്‍ ജഹാനെതിരേ ആരോപണവുമായി അവരുടെ മുന്‍ ഭര്‍ത്താവ് രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.