റാഞ്ചി: എം.എസ്. ധോണി ഇന്ത്യൻ ടീമിൽ എത്തുന്പോൾ തോളിൽ മുട്ടി നൃത്തം ചെയ്യുന്ന നീണ്ട മുടിക്കാരനായിരുന്നു. 2011 ഏകദിന ലോകകപ്പ് ഇന്ത്യ നേടിയപ്പോൾ മൊട്ടയടിച്ചു.
ലോക്ക് ഡൗണ്‍ കാലത്ത് ഇപ്പോൾ ധോണിയുടെ പുതിയ ലുക്ക് വൈറലായി. സാൾട്ട് ആൻഡ് പെപ്പറായ ധോണിയെയാണ് മകൾ സിവയുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറംലോകം കണ്ടത്.
ധോണിയുടെ പുതിയ ലുക്കിനോട് അമ്മ ദേവകി ദേവിയുടെ പ്രതികരണം ഇങ്ങനെ: അവന്റെ പുതിയ ലുക്ക് കണ്ടു. പക്ഷേ, അവന് അത്ര പ്രായമൊന്നും ആയിട്ടില്ല. ഒരമ്മയ്ക്കും മക്കൾക്ക് പ്രായമായി എന്ന് തോന്നില്ല-ദേവകി ദേവി പറഞ്ഞു. ജൂലൈയിൽ ധോണിക്ക് 39 വയസ് തികയും.