ചങ്ങനാശേരി: കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി എംഎസ്എഫ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
മാർക്കറ്റുകളും ബാറും ബിവറേജസുമെല്ലാം യഥേഷ്ടം തുറന്ന് പ്രവർത്തിക്കുവാൻ അനുമതി നൽകിയ സർക്കാർ ആരാധനാലയങ്ങളോട് കാട്ടുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് എം എസ്എഫ് സംസ്ഥാന സെക്രട്ടറി ബിലാൽ റഷീദ് പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നൗഫൽ ഷഫീഖ്, സംസ്ഥാന കൗൺസിലംഗം സൽമാൻ റഷീദ്, ജില്ലാ പ്രവർത്തകസമിതിയംഗം മുഹമ്മദ് റമീസ്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് അസീസ് എന്നിവർ പ്രസംഗിച്ചു.