കാസർഗോഡ്: എംഎസ്എഫ് നേതാവിനെ യുവതിക്കൊപ്പം നിർത്തി ഫോട്ടോയും വീഡിയോയുമെടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവതിയുടെ പരാതിയിൽ അഞ്ചുപേർക്കെതിരെ കാസർഗോഡ് പോലീസ് കേസെടുത്തു. കുന്പള, മൊഗ്രാൽ-പുത്തൂർ സ്വദേശികളായ സമദ് (27), മനാഫീർ (29), ജവാദ് (23), സാദിഖ് (26), അഞ്ജു (27) എന്നിവർക്കെതിരെയാണ് കേസ്.
ഫോട്ടോയും വീഡിയോയും കൈയിൽ വെച്ച് 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ ചെയ്യുന്നുവെന്നും ഇതിന് വഴങ്ങാതിരുന്നതോടെയാണ് വീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്നാണ് പരാതി.