കായംകുളം: അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ സ്കൂളിൽ പീഡന ശ്രമം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്ത പോലീസ് നടപടിയിൽ പ്രതിഷേധം വീണ്ടും ശക്തം. കായംകുളത്തെ എസ് എൻ സെൻട്രൽ സ്കൂളിലേക്ക് എംഎസ്എഫ് പ്രവർത്തകർ ഇന്നലെ നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. കെഎസ് യു പ്രവർത്തകർ സ്കൂളിന് മുന്നിൽ മനുഷ്യചങ്ങല തീർത്തു.
എംഎസ്എഫ് നടത്തിയ പ്രതിഷേധ മാർച്ച് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർകുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജെ. മുഹമ്മദ്കുഞ്ഞ്, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറിപി. ബിജു, മണ്ഡലം പ്രസിഡൻറ് ബി. ഷിബു, സെക്രട്ടറി ഷാജഹാൻ, എംഎസ്എഫ് മണ്ഡലം പ്രസിഡൻറ് നസിം, ഭാരവാഹികളായ ഇജാസ്, അൻഷാദ്, ഉനൈസ് എന്നിവർ പ്രസംഗിച്ചു.
കെഎസ് യു, ജവഹർ ബാലജനവേദി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യ ചങ്ങല കഐസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഷമീം ചീരാമത്ത് ഉദ്ഘാടനം ചെയ്തു. ആകാശ് തഴയശ്ശേരിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം നൗഫൽ ചെന്പകപ്പള്ളി, ജില്ലാ ജനറൽ സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ല പഞ്ചായത്ത് അംഗം അരിതാ ബാബു, രാകേഷ് പുത്തൻവീടൻ, ഹിലാൽ ബാബു, ലുക്മാൻ, സുജിത്ത് കുമാർ, സൂര്യ കടയിൽ, അൻവർ, ഷാനവാസ്, ബിലാൽ പനന്പള്ളിൽ വിഷ്ണു, അലി എന്നിവർ സംസാരിച്ചു.