ഒരു കുട്ടിനേതാവിന്റെ ഓട്ടമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ആഘോഷിക്കുന്നത്. വെറും ഓട്ടമല്ല, പേടിച്ചോട്ടം എന്നു പറഞ്ഞാലേ ശരിയാകുകയുള്ളു. സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ തിങ്കളാഴ്ച്ച കോഴിക്കോട്ട് നടന്ന മാര്‍ച്ചിനിടെയാണ് സംഭവം. കോഴിക്കോട്ടെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്കായിരുന്നു പാഠപുസ്തക വിതരണം വൈകിയതിലുള്ള മാര്‍ച്ച്. ജാഥ നയിച്ചെത്തിയതും ഉശിരോടെ പ്രസംഗിച്ചതും എംഎസ്എഫ് നേതാവ് സയ്യിദ് ശറഫുദീന് ജിഫ്രിയായിരുന്നു. പോലീസിനെതിരേ മുദ്രവാക്യങ്ങളുമായിട്ടായിരുന്നു മാര്‍ച്ച്.
കൊണ്ടുപിടിച്ച പ്രതിഷേധം നടക്കുന്നതിനിടെ കുറച്ചു സമരക്കാര്‍ മറ്റൊരു വഴിയിലൂടെ ഓഫീസിനുള്ളില്‍ കടന്ന് അവകാശപത്രിക സമര്‍പ്പിച്ചു. ബാരിക്കേഡ് കടന്ന് പുറത്തു വരണമെന്ന് പ്രവര്‍ത്തകര്‍ വാശിപിടിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതോടെ പോലീസ് ലാത്തി വീശി. പോലീസുകാര്‍ ലാത്തിവീശി തുടങ്ങിയതോടെ ജിഫ്രി പിന്നെ ഓടെടാ ഓട്ടം. സത്യന് അന്തിക്കാട് ചിത്രമായ ഇന്ത്യന്‍ പ്രണയകഥയിലെ നായകന് അയ്മനം സിദ്ധാര്‍ഥിന്റെ ഓട്ടത്തോടാണ് ഏവരും ജിഫ്രിയുടെ ഓട്ടത്തെ താരതമ്യപ്പെടുത്തുന്നത്. കണ്ടുനോക്കൂ ആരെയും ചിരിപ്പിക്കുന്ന ആ അസാമാന്യ ഓട്ടം.