പ്ല​സ് വ​ൺ സീ​റ്റ് പ്ര​തി​സ​ന്ധി; കോ​ഴി​ക്കോ​ട്ടും മ​ല​പ്പു​റ​ത്തും പ്ര​തി​ഷേ​ധം; മ​ല​പ്പു​റ​ത്ത് ആ​ർ​ഡി​ഡി ഓ​ഫീ​സ് എം​എ​സ്‌​എ​സ്പ്ര​വ​ർ​ത്ത​ക​ർ പൂ​ട്ടി


മ​ല​പ്പു​റം: പ്ല​സ് വ​ൺ സീ​റ്റ് പ്ര​തി​സ​ന്ധി​യി​ൽ മ​ല​പ്പു​റ​ത്ത് എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും കോ​ഴി​ക്കോ​ട് കെ​എ​സ് യു​വി​ന്‍റെ​യും പ്ര​തി​ഷേ​ധം. കോ​ഴി​ക്കോ​ട് ക​ള​ക്‌​ട്രേ​റ്റി​ലേ​ക്കാ​ണ് കെ​എ​സ് യു ​മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്.

മ​ല​പ്പു​റ​ത്ത് ആ​ർ​ഡി​ഡി ഓ​ഫീ​സ് പൂ​ട്ടി​യി​ട്ട് പ്ര​തി​ഷേ​ധി​ച്ച എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ക​ഴി​ഞ്ഞ​പ്പോ​ൾ മ​ല​പ്പു​റം ജി​ല്ല​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ 32,366 കു​ട്ടി​ക​ൾ​ക്ക് സീ​റ്റി​ല്ല. ഇ​നി 44 മെ​റി​റ്റ് സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് ഒ​ഴി​വു​ള്ള​ത്. ബാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ പ​ണം ന​ൽ​കി പ​ഠി​ക്കേ​ണ്ടി വ​രും.

മ​ല​പ്പു​റം ജി​ല്ല​യി​ൽ പ്ല​സ്‍​വ​ണി​ന് ആ​കെ അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ 82,446 ആ​ണ്. 50,086 മെ​റി​റ്റ് സീ​റ്റു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ 50,036 സീ​റ്റു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​ഡ്മി​ഷ​ൻ എ​ടു​ത്തു ക​ഴി​ഞ്ഞു.

അ​താ​യ​ത് ഇ​നി ബാ​ക്കി​യു​ള്ള​ത് വെ​റും 44 സീ​റ്റു​ക​ൾ മാ​ത്രം. അ​പേ​ക്ഷ ന​ൽ​കി​യ 32,366 പേ​ർ​ക്ക് മ​ല​പ്പു​റം ജി​ല്ല​യി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ചി​ട്ടി​ല്ല. ആ​കെ അ​പേ​ക്ഷ​ക​രി​ൽ 7606 പേ​ർ സ​മീ​പ ജി​ല്ല​ക്ക​രാ​ണ് . ഇ​വ​രെ മാ​റ്റി​നി​ർ​ത്തി​യാ​ലും 24,760 കു​ട്ടി​ക​ൾ ഇ​നി​യും അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​തെ പു​റ​ത്ത് നി​ൽ​ക്കു​ക​യാ​ണ്.

Related posts

Leave a Comment