പതിമ്മൂന്നു മക്കളെ വർഷങ്ങളോളം വീട്ടിൽ പൂട്ടിയിട്ടു പീഡിപ്പിച്ച ഡേവിഡ്(57)-ലൂയിസ്(50) ടർപിൻ ദന്പതികൾക്കു യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സഹിക്കാൻ പറ്റാത്ത പീഡനമാണു നേരിട്ടതെങ്കിലും അപ്പനെയും അമ്മയെയും ഇപ്പോഴും സ്നേഹിക്കുന്നുവെന്നും മാപ്പു നല്കുന്നുവെന്നും കുട്ടികൾ കോടതിയിൽ പറഞ്ഞു.
രണ്ടു മുതൽ 29 വരെ വയസു പ്രായമുള്ള മക്കളെ പീഡിപ്പിച്ച ദന്പതികൾ 2018 ജനുവരിയിലാണ് അറസ്റ്റിലായത്. പല കുട്ടികളെയും ചങ്ങലയിൽ പൂട്ടിയിരുന്നു. വർഷത്തിൽ ഒരിക്കലേ കുളി അനുവദിച്ചിരുന്നുള്ളൂ. ഭക്ഷണം ലഭിക്കാതെ മുതിർന്ന കുട്ടികളുടെ വളർച്ച മുരടിച്ചിരുന്നു.
ഇത്ര പീഡനങ്ങൾ നല്കുന്പോഴും ദന്പതികൾ മക്കളുമായി ഇടയ്ക്കിടെ ഡിസ്നിലാൻഡിൽ അടക്കം ഉല്ലാസയാത്രയ്ക്കു പോകുമായിരുന്നു.
17 വയുള്ള പെൺകുട്ടി വീട്ടിൽനിന്നു രക്ഷപ്പെട്ട് പോലീസിനെ ഫോണിൽ വിളിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീടിന്റെ വിലാസമോ, തീയതിയോ ഒന്നും ഈ കുട്ടിക്ക് അറിയാൻ പാടില്ലായിരുന്നു.
ദന്പതികൾക്ക് 25 വർഷത്തിനുശേഷമേ പരോൾ ലഭിക്കൂ. വിചാരണയുടെ ആദ്യംതന്നെ കുറ്റം സമ്മതിച്ചതിനാലാണ് കുറഞ്ഞ ശിക്ഷ നല്കുന്നതെന്ന് കലി ഫോർണിയയിലെ റിവർസൈ ഡ് കൗണ്ടി കോടതി ജഡ്ജി പറഞ്ഞു.