തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരേ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. സ്വരാജ്. ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ അവർ ഇന്നൊരു തെരഞ്ഞെടുപ്പ് പ്രചരണവിഷയം മാത്രമാക്കി മാറ്റി എന്ന് എം. സ്വരാജ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
അപഹരിക്കപ്പെട്ട ദൈവം .. വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു.. രാഷ്ട്രപിതാവിന്റെ പ്രാണനെടുത്ത ഗോഡ്സെ രാമനേയും അപഹരിച്ചു. ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ അവർ ഇന്നൊരു തെരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റി.
– എം. സ്വരാജ്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
2024 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാമക്ഷേത്രം ഉദ്ഘാടനം നടത്തുന്ന നീക്കത്തിനെതിരേയാണ് എം. സ്വരാജിന്റെ വിമർശനം. അതേസമയം, പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് രാമജന്മഭൂമിയിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ്. രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് തിങ്കൾ ഉച്ചയ്ക്ക് 12.20 നും 12.45നും മധ്യേ നടക്കും. പ്രധാനമന്ത്രി ഉൾപ്പെടെ 8,000 അതിഥികളുടെ സാന്നിധ്യത്തിലായിരിക്കും പ്രാണപ്രതിഷ്ഠാ ചടങ്ങ്. കനത്ത സുരക്ഷയാണ് ക്ഷേത്രപരിസരത്ത് ഒരുക്കിയിരിക്കുന്നത്.