കോഴിക്കോട്: അന്തരിച്ച എം.ടി. വാസുദേവന്‍ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. എംടിയുടെ ആഗ്രഹപ്രകാരം വീടിനുപുറത്ത് പൊതുദര്‍ശനം ഇല്ല.
അന്ത്യോപചാരമര്‍പ്പിക്കാന്‍ നടക്കാവ് കൊട്ടാരം റോഡിലെ സിതാരയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് നാലുമണിവരെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിക്കാം. വീട്ടില്‍ സൗകര്യക്കുറവുള്ളതിനാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടത്താനാണ് ആലോചന.
വീട്ടുകാരുമായി സംസാരിച്ചശേഷമായിരിക്കും ഇക്കാര്യത്തിലുള്ള തീരുമാനമുണ്ടാവുക.എംടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും അദ്ദേഹത്തിന്റെ നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു.
വെന്റിലേറ്ററില്‍ കയറ്റരുതെന്ന് എംടി നിര്‍ദേശിച്ചതിനാല്‍ വെന്റിലേറ്റർ ഉപയോഗിച്ചിരുന്നില്ല. തീവ്രപരിചരണ വിഭാഗത്തില്‍ ഓക്സിജന്‍ നല്‍കിയാണ് രണ്ടാഴ്ച അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തിയിരുന്നത്.