1965ല് ല് മുറപ്പെണ്ണ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടാണ് എം.ടി മലയാള സിനിമയുടെ “നാലുകെട്ടിലേ’ക്ക് രംഗപ്രവേശം ചെയ്തത്. ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോള്, പഞ്ചാഗ്നി, നഖക്ഷതങ്ങള്, വൈശാലി, പെരുന്തച്ചന്, ഒരു വടക്കന് വീരഗാഥ, സദയം, അസുരവിത്ത്, അമൃതം ഗമയ തുടങ്ങി എഴുപതോളം സൂപ്പര് ഹിറ്റ് ചിത്രങ്ങള്ക്ക് അദ്ദേഹം തിരക്കഥയൊരുക്കി.
ആറു സിനിമകള് സംവിധാനം ചെയ്ത എംടിയുടെ ആദ്യ സംവിധാന സംരംഭം 1973ല് പുറത്തിറങ്ങിയ നിര്മാല്യം എന്ന ചിത്രമായിരുന്നു. മലയാള സാഹിത്യത്തിലും സിനിമയിലും തന്റേതായൊരിടം കണ്ടെത്തിയ വിജയിയായ എഴുത്തുകാരന്, സംവിധാകന്റെ വേഷമണിയുമ്പോള് പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമായിരുന്നു. ആർക്കും നിരാശപ്പെടേണ്ടിയും വന്നില്ല.
നിര്മാല്യം തിയറ്ററുകളിലെത്തും മുമ്പേ പ്രേക്ഷക ചര്ച്ചകള് സജീവമായിരുന്നു. ചിത്രം പുറത്തിറങ്ങി അമ്പത് വര്ഷങ്ങള് പിന്നിട്ടിട്ടും ഇന്നും പുതുമയോടെ ആ ചിത്രം കാണാനാകും.
1973ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം, സംസ്ഥാന സര്ക്കാരിന്റെ പുരസ്കാരം, ഏറ്റവും മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്കാരം എന്നിവ ഈ ചിത്രത്തിനായിരുന്നു. ശേഷം മഞ്ഞ്, കടവ്, ബന്ധനം, വാരിക്കുഴി, ഒരു ചെറു പുഞ്ചിരി എന്നിവയും എംടി സംവിധാനം ചെയ്തു.